GeneralKollywoodLatest News

ചുംബന വിവാദം; അത് സത്യമാണെന്ന് നടി രേഖ

തന്റെ അഭിമുഖത്തിന്റെ പേരില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് രേഖ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് രേഖ. തെന്നിന്ത്യന്‍ താര രാനിയായി തിളങ്ങിയ രേഖ ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. കമല്‍ ഹസന്‍ നായകനായ പുന്നഗൈ മന്നന്‍ എന്ന സിനിമയിലെ ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു വര്‍ഷം മുന്‍പ് രേഖ നല്‍കിയ അഭിമുഖത്തില്‍ ചുംബനരംഗം ചിത്രീകരിക്കുന്നതിനായി കമലോ സംവിധായകന്‍ കെ. ബാലചന്ദറോ തന്നോട് അനുവാദം ചോദിച്ചില്ലെന്ന് രേഖ പറഞ്ഞിരുന്നു. ഈ ഭാഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പ്രചരിച്ചതോടെ കമലിനെതിരേ വിമര്‍ശനം ശക്തമായി.

തന്റെ അഭിമുഖത്തിന്റെ പേരില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് രേഖ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വിവാദത്തിലൂടെ പ്രശസ്തി നേടേണ്ട ആവശ്യം തനിക്കില്ലെന്നും രേഖ പറഞ്ഞു.

”പലരും എന്നോട് ഇതെക്കുറിച്ച്‌ വിളിച്ച്‌ ചോദിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു കാര്യമാണ്. ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് എന്റെ അനുവാദം വാങ്ങിയിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ ആ രംഗം സിനിമയില്‍ നന്നായി വന്നു. വിവാദത്തിന്റെ പേരില്‍ എനിക്ക് പ്രശസ്തി ആവശ്യമില്ല. സിനിമയും വെബ് സീരിസുമായി എനിക്ക് ഒരുപാട് ജോലികളുണ്ട്- രേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button