CinemaGeneralLatest NewsNEWS

അമർനാഥിന്റെയും അർജുന്റെയും ചിത്രവുമായി നടി അമ്പിളി ദേവി; സൂപ്പർ ക്യൂട്ടെന്ന് സോഷ്യൽ മീഡിയയും

ഒപ്പം നിന്നവർക്കും, പ്രാര്ഥിച്ചവർക്കും നന്ദി എന്ന് ആദിത്യൻ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് ആദിത്യനും അമ്പിളി ദേവിയും. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം അമ്പിളി ആദിത്യനെ വിവാഹം ചെയ്തിരുന്നത് വൻ വാർത്തയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും വിവാഹിതരായത്.

തതന്റെ രണ്ടാം ഭർത്താവായ ആദിത്യന്‍ അമ്പിളിയുടെ മകനെ സ്‌നേഹിക്കുന്നത് സ്വന്തം മകനെ പോലെ തന്നെയാണ്. ഇക്കാര്യം നടി തന്നെ പലപ്പോഴും ഒട്ടറെ സ്നേഹത്തോടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ താരങ്ങൾക്ക് അമർനാഥിനെ കൂടാതെ അർജുനും കൂടിയുണ്ട്. അർജുൻ ജനിച്ച സമയത്ത് ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ ജയൻ ” എന്നാണ് അവന്റെ പേര്. എല്ലാവരും പ്രാർത്ഥിക്കണം. ഒപ്പം നിന്നവർക്കും, പ്രാർഥിച്ചവർക്കും നന്ദി എന്ന് ആദിത്യൻ ഫേസ്ബുക്കിൽ കുറിയ്ച്ചിരുന്നു.

പ്രേക്ഷകരുടെ ഇഷ്ടതാരം അമ്പിളി ദേവി ആദ്യവിവാഹത്തിലെ മകൻ അമർനാഥിനും കുഞ്ഞ് അര്‍ജുനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. അമ്മയെപ്പോലെ തന്നെ രണ്ട് മക്കളും, ക്യൂട്ട് ബേബി എന്ന് തുടങ്ങി ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളും യഥേഷ്ടം നൽകുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button