CinemaGeneralLatest NewsMollywoodNEWS

ഫേസ്ബുക്ക് ആകുമ്പോള്‍ ഒരുപാടു പേര്‍ കാണും, അതുവഴി നല്ല ആലോചനകളും എത്തും ; വ്യത്യസ്തമായ വിവാഹാലോചനയുമായി നടന്‍ വിജിലേഷ്

ഒരു ബ്രോക്കര്‍ വഴി വിവാഹാലോചന നടത്തുമ്പോള്‍ ആദ്യം ചോദിക്കുക ചെറുക്കന് എന്താ ജോലി എന്നാണ്.

മഹേഷിന്‍റെ പ്രതികാരത്തിലൂടേയും വരത്തനിലൂടേയുമെല്ലാം ശ്രദ്ധ നേടിയ താരമാണ് വിജിലേഷ്. മഹേഷിന‍്റെ പ്രതികാരത്തിലെ എന്താല്ലേ എന്ന വിജിലേഷിന്റെ ഡയലോഗ് തീയേറ്ററുകളില്‍ ചിരിയുടെ പൂരമായിരുന്നു ഒരുക്കിയത്. എന്നാല്‍ വരത്തന്‍ കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞു, ഇവനിട്ട് ഒരെണ്ണം പൊട്ടിക്കണം. രണ്ട് തലങ്ങളിലുള്ള പ്രകടനങ്ങളിലൂടേയും വിജിലേഷ് കെെയ്യടി നേടുകയായിരുന്നു.
ഇപ്പോഴിതാ വ്യത്യസ്തമായ ഒരു വിവാഹാലോചനയുമായി എത്തിരിക്കുകയാണ് നടൻ.
ഫെയ്‌സ്ബുക്കിലൂടെയാണ് താരം തനിക്ക് ഒരു കൂട്ട് വേണമെന്ന തോന്നല്‍ പറയുന്നത്.

‘ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….’ ചിത്രം പങ്കുവെച്ച് വിജിലേഷ് കുറിച്ചു.

‘ഒരു ബ്രോക്കര്‍ വഴി വിവാഹാലോചന നടത്തുമ്പോള്‍ ആദ്യം ചോദിക്കുക ചെറുക്കന് എന്താ ജോലി എന്നാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ ആളുകള്‍ക്ക് താല്‍പര്യമില്ല. സ്ഥിരമായ വരുമാനം ഇല്ലെന്നാണ് അവര്‍ ഒരു പ്രശ്നമായി പറയും. ഫെയ്‌സ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാടു പേര്‍ കാണുമല്ലോയെന്നും അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയിലുമാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് വിജിലേഷ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button