കണ്ണിന് രോഗം ബാധിച്ച് ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോയ അലസാന്‍ഡ്രയും സുജോയും തിരിച്ചുവന്നപ്പോള്‍ പരസ്പരം കണ്ടാൽ പോലും മിണ്ടാതെ പോകുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്. രാവിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീണയാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അലസാന്‍ഡ്രയുടെ അടുത്തുകൂടി നടന്നുപോകുന്ന സുജോയോട് നിങ്ങള്‍ തമ്മില്‍ മിണ്ടാറില്ലേയെന്ന് വീണ ചോദിച്ചു. എന്നാൽ ഉണ്ടല്ലോ എന്നാണ് ഇരുവരും മറുപടി നല്‍കിയത്.
പിന്നീട് സുജോ ഫുക്രുവിനോട് സഞ്ജനയുമയിട്ടുള്ളത് സീരിസ് റിലേഷനാണെന്നും അലസാന്ഡ്രയുമായിട്ടുള്ളത് ഇവിടെ നിൽക്കാൻ വേണ്ടി കളിച്ച ഒരു ഗെയിം ആണെന്നും സുജോ പറഞ്ഞു. ‘എങ്ങനെയാണ് പെട്ടെന്നൊരാളെ കണ്ടയുടന്‍ ഇഷ്ടപ്പെട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്?, അതും മറ്റൊരു സീരിയസ് റിലേഷനിലിരിക്കുമ്പോള്‍?, അന്ന് ആകെ വിഷമിത്തിലായിപ്പോയി എന്നും സുജോ. പറഞ്ഞു. പവന് വന്നതാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങളെല്ലാം പൊളിയാൻ കാരണമായതെന്നും സുജോ പറഞ്ഞു.
എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് സ്മോക്കിങ് റൂമിൽ വെച്ച് അലസാന്‍ഡ്ര ജസ്ലയോട് പറഞ്ഞ മറുപടിയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എനിക്ക് സുജോയെ ഭയങ്കര ഇഷ്ടമായിരുന്നു, രക്ഷിതാക്കള്‍ ചോദിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു. അവരൊന്നും എന്നോട് പറഞ്ഞില്ല. വീണയോട് തനിക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞ സുജോ എന്നോട് എക്സ് ഗേള്‍ ഫ്രണ്ടിനെ കുറിച്ച് വീണയോട് പറഞ്ഞുവെന്നാണ് പറഞ്ഞത്. പക്ഷെ ഞാന്‍ വിശ്വസിച്ചത് സുജോയെ ആയിരുന്നു. കാരണം എനിക്കവനെ വലിയ ഇഷ്ടമായിരുന്നു.
അച്ഛനൊക്കെ വലിയ വിഷമമായി, ഞാന്‍ കരയുന്നു , ഞാന്‍ ഇഷ്ടപ്പെടുന്ന ചെറുക്കനുവേണ്ടി കരയുന്നു അങ്ങനെയൊക്കെ ആയപ്പോ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. റിവഞ്ചൊന്നും വേണ്ട, താനും സ്ട്രാറ്റജിയായിരുന്നു എന്ന് കരുതണമെന്ന് അലസാന്‍ഡ്രയോട് ജസ്ല പറഞ്ഞു. എല്ലാം എന്റെ മനസില്‍ മാത്രമാണെന്നും അവനോട് ഞാന്‍ സംസാരിക്കുമെന്നും ഇത് ഗെയിമാണെന്ന് മനസിലായത് പുറത്തുപോയപ്പോഴായിരുന്നു എന്നും അലസാന്‍ഡ്ര പറഞ്ഞു.
Post Your Comments