പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാനെന്ന് പേളി; നാടൻ സുന്ദരിയെന്ന് സോഷ്യൽ മീഡിയയും

വിവാഹശേഷം ശ്രിനീഷിനൊപ്പമുള്ള കിടിലൻ ഫോട്ടോസും താരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പേളിമാണി, ചുരുണ്ടമുടിക്കാരിയായ പേളിമാണി ബി​ഗ്ബോസിൽ വന്നതിന് ശേഷം മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

പേരെടുത്ത അവതാരകയായും തിളങ്ങിയ താരമാണ് പേളി, വിവാഹശേഷം ശ്രിനീഷിനൊപ്പമുള്ള കിടിലൻ ഫോട്ടോസും താരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്.

അടിപൊളി മോഡേൺ വേഷത്തിലും നാടൻ സുന്ദരി കുട്ടിയായെല്ലാം വേഷമണിഞ്ഞെത്തുന്ന പേളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ പങ്ക് വക്കപ്പെടാറുള്ളതാണ്.

ഏറെ പ്രശസ്തമായ ബിഗ്‌ബോസ് ഒന്നാം സീസണിലൂടെയാണ് തന്റെ പ്രണയം പേളി കണ്ടെത്തിയത്. എന്നാൽ താരം പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാന്‍ എന്നു പറഞ്ഞാണ് പേളി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുല്ലല്ല അത് വൈക്കോലാണെന്നും കച്ചിയെന്നു വിളിക്കാമെന്നും തുടങ്ങി എണ്ണമറ്റ കമന്റുകളൊണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്.

എല്ലായ്പ്പോഴും മോഡേൺ വേഷത്തിലെത്തുന്ന താരം ഇത്തവണ തനി നാടൻ പെണ്ണായി വന്നപ്പോൾ , തനി നാട്ടിന്‍പുറത്തുകാരിയായി കണ്ടതിന്റെ സന്തോഷത്തിൽ ആരാധകർ തങ്ങളുടെ സ്നേഹം അറിയിക്കുന്നും ഉണ്ട്.

Share
Leave a Comment