CinemaGeneralMollywoodNEWS

‘വടക്കുംനാഥന്‍’ മമ്മൂട്ടിയോട് ചെയ്യാന്‍ പറഞ്ഞ സിനിമ: മോഹന്‍ലാല്‍

മറ്റു ചില കാരണങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും അസൗകര്യം കൊണ്ടോ അത്തരം സിനിമകള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചെന്നു വരില്ല

ഒരു സിനിമ ഒരു നടന്റെയും കുത്തകയല്ലെന്ന് സൂപ്പര്‍ താരം മോഹന്‍ലാല്‍. ഒരു നടന് വേണ്ടി പറഞ്ഞുവെച്ച സിനിമ എന്നൊന്നും ഇല്ലെന്നും ഒരു നല്ല സിനിമ ഒരു നടന് ലഭിക്കുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു. ‘ദൃശ്യം’ എന്ന സിനിമ താന്‍ ചെയ്തത് കൊണ്ട് വിജയമായ സിനിമയാണെന്ന് വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. വടക്കുംനാഥന്‍ തന്നോട്  പറയും മുന്‍പേ മമ്മൂട്ടിയോട് പറഞ്ഞ കഥയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

‘ഒരു സിനിമയും ആര്‍ക്കും വേണ്ടിയുള്ളതല്ല. സിനിമ സംഭവിക്കുന്നതാണ്. ഞാന്‍ ദൃശ്യം ചെയ്തത് കൊണ്ട് സിനിമ ഇത്രയും വലിയ വിജയമായി മാറി എന്ന് കരുതുന്നില്ല, നല്ല തിരക്കഥയുണ്ടേല്‍ ആര് അഭിനയിച്ചാലും സിനിമ വിജയിക്കും. ഇതൊക്കെ ഒരു നിമിത്തമാണ്. ഞാന്‍ ‘വടക്കുംനാഥന്‍’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടിക്ക എന്നോട് പറഞ്ഞിട്ടുണ്ട് ഈ കഥ എന്നോട് പറഞ്ഞിരുന്നുവെന്ന്. മറ്റു ചില കാരണങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും അസൗകര്യം കൊണ്ടോ അത്തരം സിനിമകള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ഒരു സംവിധായകന്‍ തന്നെ എന്നോടോ മമ്മൂട്ടിക്കയോടോ, സുരേഷ് ഗോപിയോടോ ഒരേ കഥ പറഞ്ഞെന്നിരിക്കും. അങ്ങനെ ചില സിനിമകള്‍ അഭിനേതാക്കളുടെ ഭാഗ്യമായി മാറും’-മോഹന്‍ലാല്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button