മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടന് കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 20 വര്‍ഷം തികയുകയാണ്. സ്വാഭാവിക ഹാസ്യവും പ്രത്യേക സംസാരശൈലിയുമായി ചിരിയുടെ മാലപ്പടക്കം തീര്‍ത്ത പപ്പു കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പപ്പുവിന്റെ ചരമവാർഷികത്തിൽ മകൻ ബിനു പപ്പു എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
‘അച്ഛനെ ഓർക്കുക എളുപ്പമാണ്. അതെന്നും ഞാൻ ഓർക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടൽ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ.’ – ബിനു പപ്പു കുറിച്ചു.
കോഴിക്കോടിനടുത്ത് ഫറോക്കിൽ നിന്നുളള ഈ താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയത് വളരെ പെട്ടെന്നായിരുന്നു. പനങ്ങാട്ട് പത്മദളാക്ഷനെന്നായിരുന്നു യഥാർത്ഥ പേര്. ഭാർഗവി നിലയമെന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. പിന്നീട് ആ പേര് അദ്ദേഹം കൂടെ കൂട്ടി. അങ്ങനെ പത്മദളാക്ഷൻ മലയാളികൾ എക്കാലവും ഓർക്കുന്ന കുതിവട്ടം പപ്പുവായി.
നാടകത്തിലൂടെയായിരുന്നു അഭിനയ പ്രവേശനം. 1963 ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. മണിചിത്രത്താഴ്, വെളളാനകളുടെ നാട്, ഏയ് ഓട്ടോ, തേന്മാവിൻ കൊമ്പത്ത് തുടങ്ങി 1500 ഓളം ചിത്രങ്ങളിൽ പപ്പു അഭിനയിച്ചിട്ടുണ്ട്. ഇന്നും മിമിക്രി വേദികളിലെ പ്രിയ താരമാണ് ഈ ഹാസ്യ പ്രതിഭ.
ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം വെളളിത്തിരയിലെത്തി. ദി കിങ്ങിലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ മറ്റൊരു അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം.
Post Your Comments