GeneralLatest NewsNEWS

ഒരുദിവസം പന്ത്രണ്ട് ഗാനങ്ങള്‍ വീട്ടിലെത്തുമ്പോള്‍ അമ്മയുടെ ശകാരം: ചിത്ര മനസ്സ് തുറക്കുന്നു

സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെ കാറിലൊക്കെ ഇരുന്നാണ് ഭക്ഷണം കഴിക്കുക

 

ഒരുകാലത്ത് മലയാള സിനിമയില്‍ ഏറ്റവും തിരക്കേറിയ പിന്നണി ഗായികയായിരുന്നു ചിത്ര, മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര തന്റെ പഴയകാല തിരക്കേറിയ അനുഭവങ്ങളെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്. സ്റ്റുഡിയിലേക്കുള്ള യാത്രക്കിടെ കാറില്‍ ഇരുന്നാണ് ഭക്ഷണം പോലും കഴിച്ചിരുന്നതെന്നും ഒറ്റ ദിവസം പന്ത്രണ്ട് പാട്ടുകള്‍ വരെ പാടുമായിരുന്നുവെന്നും ചിത്ര പറയുന്നു. തിരക്കൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മ ദേഷ്യത്തോടെയാണ്‌ സംസാരിച്ചിരുന്നതെന്നും കെഎസ് ചിത്ര പറയുന്നു.

‘ശരിക്കും ഒരു ദിവസം 12 പാട്ട് വരെ പാടുമായിരുന്നു. ആ ദിവസങ്ങളില്‍ രാവിലെ എണീറ്റ് റെക്കോര്‍ഡിംഗിന് പോകും. ഭക്ഷണം വീട്ടില്‍ നിന്ന് കൊടുത്തയക്കുകയാണ് ചെയ്യുക. സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെ കാറിലൊക്കെ ഇരുന്നാണ് ഭക്ഷണം കഴിക്കുക. അതിനിടെ ഒരു ദിവസം 19 പാട്ട് വരെ പാടി . തമിഴില്‍ നേരെത്തെ പാടിയ ഒരു ഭക്തിഗാന ആല്‍ബം മലയാളത്തിലേക്ക് പാടിയതാണ്. പാടിക്കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷോഭിച്ചാണ് സംസാരിച്ചത്. അഹങ്കാരം കാണിക്കരുത്. എന്ത് ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. അമ്മാ എനിക്ക് നേരെത്തെ ആറിയാവുന്ന പാട്ടായാതിനാലാണ് പാടിയത് എന്നൊക്കെ പറഞ്ഞെങ്കിലും അമ്മ വഴങ്ങിയില്ല. അതിനുശേഷം ദിവസം 12 പാട്ട് വരെയേ പാടാറുള്ളൂ’.

shortlink

Post Your Comments


Back to top button