ആഷിഖ് അബുവിന്റെ കഫേ പപ്പായയിലേയ്ക്ക് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കരുണ സംഗീത നിശയിലെ സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യ്ണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പിള്ളി നഗറിലെ കഫേ പപ്പായയിലേക്കാണ് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രി ആഷിക്ക് അബുവിനെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ തുക വകമാറ്റി ചെലവഴിച്ചെതാണ് ആഷിക്ക് അബുവിനെതിരെയുള്ള പ്രധാന ആരോപണം. പരിപാടി നഷ്ടമായിരുന്നെന്നും, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ആദ്യ ഘട്ടത്തിൽ തീരുമാനം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു സംഘടകരുടെ പ്രതികരണം.
എന്നാൽ അഴിമതി പുറത്തുവന്നപ്പോൾ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച് രക്ഷപ്പെടാനാണ് ആഷിക്ക് അബുവും കൂട്ടരും ശ്രമിച്ചതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു
Post Your Comments