സുന്ദര കില്ലാഡി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ന്യുമോണിയ വരുന്നത്

അല്ലാതെ ഇന്ന വേഷം എനിക്ക് കിട്ടിയില്ലല്ലോ, ഇന്നത് വേഷം തന്നെ ചെയ്ത് മടുത്തു എന്നൊരു വക്കുന്ന പോലും അച്ഛന്‍ മരിക്കുന്ന വരെ പറഞ്ഞിട്ടില്ല.

മലയാളികള്‍ ഒരിക്കലും മറക്കാത്ത താരമാണ് കുതിരവട്ടം പപ്പു. ഹാസ്യാത്മകമായി സന്ദര്‍ഭങ്ങളെ അവതരിപ്പിക്കാന്‍ പ്രത്യേക കഴിവ് ഉണ്ടായിരുന്ന ഈ കലാകാരന്‍ നമ്മെവിട്ടു പിരിഞ്ഞിട്ട് ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അഭിനയ ജീവിക്കാത്തതില്‍ ഒരിക്കല്‍ പോലും അച്ഛന്‍ വിഷമിച്ചു കണ്ടിട്ടില്ലേന്നു പറയുകയാണ്‌ മകനും നടനുമായ ബിനു. എന്നാല്‍ അച്ഛന് ഒരു സങ്കടം ഉണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

ബിനുവിന്റെ വാക്കുകള്‍ ഇങ്ങനെ… അഭിനയ ജീവിക്കാത്തതില്‍ ഒരിക്കല്‍ പോലും അച്ഛന്‍ വിഷമിച്ചത് ഞാന്‍ കണ്ടിട്ടില്ല. നൂറു ശതമാനം ആസ്വദിച്ചാണ് അച്ഛന്‍ ഓരോ സിനിമയും ചെയ്തത്. മരിക്കുന്നത് വരെയും അതങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അത് അച്ഛന്റെ അവസാന കാലത്താണ്. അത് തനിക്ക് അഭിനയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു. അല്ലാതെ ഇന്ന വേഷം എനിക്ക് കിട്ടിയില്ലല്ലോ, ഇന്നത് വേഷം തന്നെ ചെയ്ത് മടുത്തു എന്നൊരു വക്കുന്ന പോലും അച്ഛന്‍ മരിക്കുന്ന വരെ പറഞ്ഞിട്ടില്ല.

സുന്ദര കില്ലാഡി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ന്യുമോണിയ വരുന്നത്. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അത് കഴിഞ്ഞു അച്ഛന്‍ നേരെ പോയത് സമ്മര്‍ ഇന്‍ ബെത്‌ലഹേമിലേക്കാണ്. പക്ഷെ അവിടെ ഒരു പാട്ട് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ അച്ഛന് വയ്യാതാവുകയും ആ റോള്‍ മണിച്ചേട്ടന്‍ ചെയ്യുകയും ചെയ്തു. അതില്‍ അച്ഛനൊരു സങ്കടമുണ്ടായിരുന്നു. തനിക്ക് അഭിനയിക്കാനായില്ലല്ലോ എന്നുള്ള സങ്കടം.”

Share
Leave a Comment