അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും സദാചാരം കലർത്തുന്നവരേ, പോയി പണി നോക്ക്; ​ഗ്ലാമറസ് ചിത്രവുമായി അമേയ

കണ്ണുകൾകൊണ്ട് ഒരുപാട് കഥകൾ പറയുന്ന ചിലരുണ്ട്

നടിയുടെ പുത്തൻ ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു, നടി അമേയ മാത്യു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെക്കാറുള്ള താരം തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്.

അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അത് പോയ് പണി നോക്ക് എന്ന തന്നെയാണെന്നാണ് താരം ഇൻസ്റ്റയിൽ കുറിച്ചത്.

സദാചാര വാദികളായവർ പലരും താരത്തിന്റെ പോസ്റ്റിന് താഴെ നെ​ഗറ്റീവ് കമന്റുകളുമായെത്തുന്നുണ്ടെങ്കിലും അമേയ അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്ന് വേണം പറയാൻ.

കണ്ണുകൾകൊണ്ട് ഒരുപാട് കഥകൾ പറയുന്ന ചിലരുണ്ട്. കണ്ണടച്ച് ഒരായിരം കഥകൾ ഒളിപ്പിക്കുന്ന മറ്റു ചിലരും, ഊതിയാൽ അണയില്ല… ഉലയിലെ തീ… ഉള്ളാകെ ആളുന്നു…ഉയിരിലെ തീ ” വേഷത്തിന്റെയും രൂപത്തിന്റെയും പേരിൽ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആർക്കറിയാം തുടങ്ങി ശ്രദേധയമായ ക്യാപ്ഷനുകൾക്കൊപ്പം താരം മറ്റ് ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്.

Share
Leave a Comment