ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ജലജ. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള നടി 26 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്കുള്ള തിരിച്ച് വരുകയാണ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രത്തിലൂടെയാണ് ജലജ വീണ്ടും എത്തുന്നത്.ഇപ്പോഴിതാ ഒരു പരിപാടിയിൽ പങ്കെടുക്കവേ അഭിനയിച്ച സിനിമകളെ കുറിച്ചും മഹാനടന്മാകെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ജലജ .
അഭിനയം എന്റെ സ്വപ്‌നത്തിലോ ദുഃസ്വപ്‌നത്തിലോ ഇല്ലായിരുന്നു. സംഭവിച്ചു എന്ന് മാത്രം. സംവിധായകര്‍ എന്നോട് അവരുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു എന്ന് മാത്രം. പലരും എന്നെ ദുഃഖപുത്രിയായി കണ്ടു. എന്ത് കൊണ്ട് അത്തരം സിനിമകളില്‍ മാത്രം അഭിനയിച്ചുവെന്ന് ചോദിച്ചു. പക്ഷേ എനിക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ് എന്ന് മാത്രമേ എനിക്ക് മറുപടിയുള്ളുവെന്ന് ജലജ പറയുന്നു. ഭരത് ഗോപി, കൊട്ടാരക്കര ശ്രീധരൻ നായർ, നെടുമുടി വേണു, ഗോപി, സോമന്‍, സുകുമാരന്‍, ജയന്‍, നസീര്‍, മമ്മൂട്ടി തുടങ്ങി എത്രയോ വലിയ നടന്മാരുടെ ഒപ്പം അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞത് ഭാഗ്യം കൊണ്ടും മാത്രമാണ് ജലജ പറഞ്ഞു.
അടൂര്‍ എന്ന സംവിധായകന്‍ വളരെ ചിട്ടയുള്ള ആളാണ്. കഥാപാത്രത്തിന് സ്വന്തം ശബ്ദം തന്നെ കൊടുക്കണം. സംഭാഷണത്തിലെ ചെറിയ വ്യത്യാസം പോലും അദ്ദേഹം അനുവദിച്ചില്ല. തിരുവിതാംകൂര്‍ ഭാഷയാണ് ഏറ്റവും മഹത്തരം എന്ന് കരുതിയ എനിക്ക് തെറ്റിയെന്ന് ജലജ പറയുന്നു. സിനിമയെന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ രണ്ടാം കിടക്കാരുവന്നോ എന്ന ചോദ്യത്തിനും ജലജ മറുപടി പറഞ്ഞിരുന്നു.
വേതനത്തിന്റെ കാര്യത്തിലാണെങ്കില്‍ ശരിയാണ്. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ധീരമായ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കേണ്ട അവസരത്തില്‍ എടുക്കണം. എടുത്തിട്ടുണ്ട്, പക്ഷേ വേതനത്തിന്റെ കാര്യത്തില്‍ പലരും പറ്റിച്ചിട്ടുണ്ട്. സിനിമാ തിരക്കില്‍ അതിന്റെ പിന്നാലെ വഴക്കിന് പോകാനൊന്നും പറ്റിയിട്ടില്ലെന്നും ജലജ പറഞ്ഞു.
Post Your Comments