വെറുമൊരു മേനി പ്രദര്‍ശനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടി എന്ന നിലയിലല്ല സില്‍ക്ക് സ്മിത അയാളപ്പെടുന്നത്. സില്‍ക്ക് സ്മിതയുടെ വ്യക്തിത്വമായിരുന്നു അവരുടെ പ്രകാശം. ഓരോ സിനിമാ താരങ്ങളും സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പറയുമ്പോള്‍ അവരുടെ പേഴ്സണാലിറ്റി എത്രത്തോളം മികച്ചതായിരുന്നു അവരുടെ വാചകങ്ങളില്‍ നിന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. ല്‍ക്ക് സ്മിതയ്ക്കൊപ്പം ഒന്നിച്ച് സിനിമയിലുണ്ടായിരുന്ന അനുരാധ എന്ന നടി സില്‍ക്കിന്റെ അവസാന നാളുകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
‘സില്‍ക്ക് ഒരു അവതാരമാണ് ഓരോ സോളോ ഡാന്‍സറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവള്‍ക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ശരീര ഭാഷയും എക്സ്പ്രഷനും മേക്കപ്പും കൊണ്ട് അവള്‍ ആ പരിമിതികളൊക്കെ മറികടന്നു. സില്‍ക്ക് സ്മിത ഒരു സിനിമ നിര്‍മ്മിച്ചിരുന്നു, ‘പെണ്‍സിംഹം’ ആണെന്നാണ് എന്‍റെ ഓര്‍മ്മ. നായിക സില്‍ക്ക് തന്നെ ഡിസ്കോ ശാന്തിയുമുണ്ട്. പടത്തിന്റെ എല്ലാ ജോലികളും കഴിഞ്ഞപ്പോള്‍ ഡിസ്റ്റ്രിബ്യൂട്ടേഴ്സ് സില്‍ക്കിനോട് പറഞ്ഞു. ‘ഇതില്‍ നായികയായിട്ടു നിങ്ങളുണ്ട്. ഡിസ്കോ ശാന്തിയുമുണ്ട്. ഇനി അനുരാധയുടെ ഒരു ഡാന്‍സ് വേണം’ അങ്ങനെ സില്‍ക്ക് എന്നെ വിളിച്ചു. ഞാനതില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തു. അവള്‍ മരിക്കുന്നതിന്റെ തലേനാള്‍ എന്നെ വിളിച്ചിരുന്നു. ‘ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ‘കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു’. അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്ന് ടിവിയില്‍ ഫ്ലാഷ് ന്യൂസ് ‘സില്‍ക്ക് സ്മിത മരിച്ച നിലയില്‍’. ഞാന്‍ തളര്‍ന്നിരുന്നു. പിന്നെ അവളുടെ വീട്ടിലേക്ക് ചെന്നു, ഞാനും ശ്രീവിദ്യമ്മയും ഒരുമിച്ചാണ് അവിടെ എത്തുന്നത്’
Post Your Comments