
ഇന്ന് മലയാളത്തിലെ യുവ താരങ്ങളില്‍ ഏറ്റവുമധികം കൈയ്യടി നേടുന്ന നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞ മലയാള സിനിമയുടെ പുതുതലമുറയിലെ ക്ലാസിക് നായകന് സൂപ്പര്‍ താരം എന്ന ഇമേജ് ഇല്ലാതെയാണ് സൂപ്പര്‍ നായകനായി നിലകൊള്ളുന്നത്. ഹദിന്റെ രണ്ടാം തിരിച്ചു വരവിന് ആദ്യത്തെ സാധ്യത ഒരുക്കിയത് സംവിധായകന് ലാല്‍ ജോസ് ആയിരുന്നു. ‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമ നല്കിയ പരാജയത്തില്‍ നിന്ന് ഫഹദ് സംവിധായകനായി മലയാള സിനിമയില്‍ മടങ്ങി എത്താനാണ് ആഗ്രഹിച്ചത്. അങ്ങനെ ലാല്‍ ജോസിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ ലാല്‍ ജോസ് പറഞ്ഞത് നീ വെയിലത്ത് നിന്ന് ക്ലാപ്പടിക്കേണ്ടവനല്ല നായകനായി നിന്നെ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് എന്നാണ് അത് കൊണ്ട് നിന്നെ നായകനാക്കി ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ലാല്‍ ജോസ് അറിയിച്ചു.
‘മദര്‍ ഇന്ത്യ’ എന്ന് ലാല്‍ ജോസ് പേരിട്ടിരുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെയായിരുന്നു ലാല്‍ ജോസ് നായകനായി തീരുമാനിച്ചത്. ബോളിവുഡില്‍ നിന്ന് ഹേമമാലിനി, രേഖ തുടങ്ങിയ താരങ്ങളെയും സിനിമയിലേക്ക് പരിഗണിച്ചിരുന്നു.എന്നാല്‍ ഫഹദ് ഫാസില്‍ ആണ് തന്റെ സിനിമയിലെ നായകനെന്ന് അറിഞ്ഞപ്പോള്‍ പല നിര്‍മ്മാതാക്കളും പിന്മാറുകയാണുണ്ടായത്. അങ്ങനെ സിനിമ നീണ്ടു പോയി. ഒടുവില്‍ ഫഹദ് ചാപ്പകുരിശ് എന്ന സിനിമയിലൂടെ തിരിച്ചെത്തുകയും ചെയ്തു. താന്‍ ആലോചിച്ച കഥയ്ക്ക് ചാപ്പാകുരിശ് എന്ന സിനിമയുമായി സാമ്യം ഉണ്ടായിരുന്നതിനാല്‍ ലാല്‍ ജോസ് ‘മദര്‍ ഇന്ത്യ’ എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments