അലി ഭായ്, വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ഡാന്‍സ് വേദികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. തമിഴ്, തെലുങ്കു സിനിമ മേഖലയിൽ തിരക്കുള്ള ഷംന കാസിമിന് പക്ഷെ മലയാളത്തില്‍ വലിയ രീതിയില്‍ വിജയം കണ്ടെത്താനായിട്ടില്ല. ഇപ്പോഴിതാ തന്റെ മലയാള സിനിമാ കരിയറിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഷംന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
”മറ്റു ഭാഷകളില്‍ ലഭിക്കുന്നതുപോലെയുള്ള മികച്ച കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിക്കാത്തതില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതൊരു ചോദ്യചിഹ്നമാണ്. ജോസഫ് എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയ സാധ്യതയുള്ള റോളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ആ കഥാപാത്രം മലയാളത്തില്‍ ചെയ്തുകൂടാ? അതിന് എനിക്ക് ഉത്തരമില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമാണ്,” ഷംന പറഞ്ഞു.
” മലയാളത്തിൽ ഇനി അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളു, അല്ലാതെ ഒന്നും ചെയ്യാനില്ലാത്ത സിനിമയ്ക്ക് വേണ്ടി സമയം കളയാനില്ലെന്നും” ഷംന വ്യക്തമാക്കി.
Post Your Comments