ജനപ്രിയ പരമ്പര ഉപ്പും മുളകും ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഷോയില്‍ നിന്നും ആദ്യം ലച്ചു പിന്‍വാങ്ങിയതോടെ നിരാശയിലായ ആരാധകര്‍ ഇപ്പോള്‍ നീലുവും ബാലുവും അടങ്ങുന്ന കുടുംബത്തെമുഴുവന്‍ കാണാതായത്തോടെ കൂടുതല്‍ സങ്കടത്തിലാണ്. പരിപാടിയിലെ വിവാഹം ജീവതത്തെ ബാധിച്ചു എന്ന് പറഞ്ഞാണ് ലച്ചുവിനെ അവതരിപ്പിച്ച ജൂഹി ഷോയില്‍ നിന്നും മാറിയത്. എന്നാല്‍ ലെച്ചു പോയത് പോലെ താരങ്ങളെല്ലാം പോയോ എന്നാണു ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ആരും എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് മുടിയന്‍.
‘എല്ലാവരും കുറേ ചോദിപ്പോ ഇടേണ്ടി വന്ന പോസ്റ്റാണ്. ഗയിസ് ഞങ്ങള്‍ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു റീസണ്‍ ഉണ്ട്. വൈകാതെ എല്ലാം ശരിയാക്കും. നിങ്ങളുടെ ഈ സ്‌നേഹത്തിന് നന്ദി. എന്റെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടോ… പൊളി ലുക്ക് അല്ലേ? എന്നുമാണ് മുടിയന്‍ ആയി അഭിനയിക്കുന്ന റിഷി എസ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.
ഇതോടെ ദിവസങ്ങളായി ഉപ്പും മുളകിനെയും കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.
Post Your Comments