GeneralLatest NewsTV Shows

അമ്മയ്ക്ക് ബലി ഇടുന്നത് പോലും ഞാന്‍ മാറ്റി വെച്ചു; തുറന്നു പറഞ്ഞ് രജിത് കുമാര്‍

തന്റെ അമ്മ മരിച്ചിട്ട് കുറച്ച്‌ നാളുകളെ ആയിട്ടുള്ളു. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് ആലുവ മണപ്പുറത്തെ തന്ത്രിയോട് അമ്മയുടെ ബലി ഒരുമിച്ച്‌ ഇടാന്‍ സാധിക്കുമോ

നൂറു ദിവസങ്ങള്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അമ്പത് ദിനങ്ങള്‍ പിന്നിടുകയാണ്. കണ്ണിന് ബാധിച്ചതോടെ ഷോയില്‍ നിന്നും വിട്ടു നിന്ന താരങ്ങള്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരിച്ച്‌ വന്നിരുന്നു. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുള്ളത് ഡോ.രജിത് കുമാറിനായിരുന്നു. അമ്മയുടെ മാസബലി പോലും മാറ്റി വെച്ച്‌ കൊണ്ടാണ് താന്‍ ബിഗ് ബോസിലേക്ക് വന്നതെന്ന് പറയുകയാണ് രജിത്.

തന്റെ അമ്മ മരിച്ചിട്ട് കുറച്ച്‌ നാളുകളെ ആയിട്ടുള്ളു. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് ആലുവ മണപ്പുറത്തെ തന്ത്രിയോട് അമ്മയുടെ ബലി ഒരുമിച്ച്‌ ഇടാന്‍ സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇനി മൂന്ന് മാസത്തെ ബലി മാത്രമേ ബാക്കിയുള്ളു. അത് ഒരുമിച്ച്‌ ഇടാന്‍ സാധിക്കുമെന്ന് തന്ത്രി പറഞ്ഞു. ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ കിട്ടിയ അവസരം ദൈവം തന്നതാണെന്നും അത് പാഴാക്കാതെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും രജിത് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button