CinemaGeneralLatest NewsMollywoodNEWS

അന്നയും റസൂലും, ഡയമണ്ട് നെക്ലസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്: നിമിഷ സജയന്‍ പറയുമ്പോള്‍

സുരാജ് വെഞ്ഞാറമൂടിന്റെ ജോഡിയായാണ്‌ ഫഹദിന്റെയല്ല

ആദ്യ സിനിമയില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ വേഷം ചെയ്തു കൊണ്ടായിരുന്നു നിമിഷ സജയന്‍ കൈയ്യടി നേടിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ സൂരാജിന്റെ നായികയായി തിളങ്ങിയ നിമിഷ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിമാറുകയായിരുന്നു. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഏതു നടനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചായിരുന്നില്ല താന്‍ ചിന്തിച്ചതെന്നും ഏറ്റവും മികച്ച സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമകള്‍ സ്വീകരിച്ചു തുടങ്ങിയതെന്നും നിമിഷ പറയുന്നു.

നിമിഷ സജയന്റെ വാക്കുകള്‍

‘ഞാന്‍ ഫഹദിക്കയുടെ വലിയ ഫാനാണ്, ദിലീഷേട്ടന്‍ എന്നെ തൊണ്ടിമുതലിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാനത് പറഞ്ഞു,അന്നയും റസൂലും, ഡയമണ്ട് നെക്ലസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്. അപ്പോള്‍ ദിലീഷേട്ടന്‍ പറഞ്ഞു സുരാജ് വെഞ്ഞാറമൂടിന്റെ ജോഡിയായാണ്‌ ഫഹദിന്റെയല്ല ഞാന്‍ പറഞ്ഞു സാരമില്ല ഇത്രയും നല്ല ടീമിന്‍റെ അല്ലെ എനിക്ക് വേറെ എന്താണ് നോക്കാനുള്ളത്, ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹം വലിയ നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല മറിച്ച് വലിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കണമെന്നാണ്”.

 

shortlink

Related Articles

Post Your Comments


Back to top button