CinemaLatest News

​ ബറോസ് ചിത്രീകരണം ജൂണിൽ; ലാലേട്ടൻ ചിത്രത്തിനായി കട്ടവെയിറ്റിം​​ഗ് എന്ന് ആരാധകരും

ജൂണില്‍ ബറോസ് ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍

ലാലേട്ടന്റെ ലൂസിഫറിന്‌റെ വിജയത്തിന് പിന്നാലെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചുളള മോഹന്‍ലാലിന്‌റെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു, ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളിലേക്ക് ഉയര്‍ന്ന ചിത്രമാണ് ബറോസ്. കാരണം മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് പിന്നിലേക്ക് സംവിധായകനായി എത്തുന്നുവെന്നത് തന്നെയായിരുന്നു ബറോസ് എന്ന ത്രീഡി പ്രൊജക്ടിന്റെ വൻഹൈപ്പിന് പിന്നില്‍.

എന്നാൽ, ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ നവോദയ. 2019 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ബറോസ്, മോഹന്‍ലാലിന്റെ അഭിനയിക്കാനുള്ള കമ്മിറ്റ്‌മെന്റുകളെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇപ്പോഴിതാ 2020 ജൂണില്‍ ബറോസ് ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ബറോസും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം, സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക.

shortlink

Related Articles

Post Your Comments


Back to top button