വിനയന് എന്ന സംവിധായകന് ഏറ്റവും സ്ട്രഗിള്‍ ചെയ്തു മുന്നോട്ട് പോയ ചിത്രമാണ് ആകാശഗംഗ. 1999-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ബോക്സോഫീസ് വിജയം അനിവാര്യമായിരുന്നു. മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ അധികം സംഭവിക്കാത്ത നിലയ്ക്ക് ആകാശ ഗംഗ തികച്ചും ഒരു പരീക്ഷണ സിനിമ എന്ന നിലയിലാണ് വിനയന് ഒരുക്കിയത്. വിനയന് തന്നെ നിര്മ്മാതവായി മാറിയ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയാണ് ചരിത്രം കുറിച്ചത്. ആകാശഗംഗ എന്ന സിനിമ സംഭവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് വിനയന്. കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെ വിനയന് മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ദിവ്യ ഉണ്ണി തന്നെയായിരുന്നു ആകാശഗംഗയിലെയും ഹീറോയിന്.
‘ആകാശ ഗംഗ’ എന്ന ചിത്രമെടുക്കാന്‍ പ്രേരണയായത് അമ്മ പറഞ്ഞു തന്നിട്ടുള്ള യക്ഷി കഥയാണ്, അമ്മയോടുള്ള സ്നേഹം കൊണ്ടാണ് താന്‍ ഇരുപത് ലക്ഷം മുടക്കി കുട്ടനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രം പണിതത്. ഞാനൊരു ഈശ്വര വിശ്വാസിയാണ്. അച്ഛനും അമ്മയുമൊക്കെ പഠിപ്പിച്ച് തന്നത് അങ്ങനെയാണ്. കുട്ടിക്കാലത്ത് കുറെ നാള് ഈശ്വര വിശ്വാസം ഇല്ലാതിരുന്നു എന്നുള്ളത് സത്യമാണ്. അമ്മ അമ്പലത്തില്‍ പോകുമ്പോള്‍ ഞാന്‍ പുറത്തു നില്ക്കുമായിരുന്നു. അത് അന്നത്തെ പ്രായത്തിന്റെതായിരുന്നു. പക്ഷെ കുടുംബത്തിന്റെതായ ഒരു ഈശ്വര വിശ്വാസം എന്നിലുണ്ട്’.
Post Your Comments