
മലയാള സിനിമയില്‍ ‘പോത്തേട്ടന്‍ ബ്രില്ല്യന്‍സ്’ എന്ന വിശേഷണത്തിനു കാരണക്കാരനായ ദിലീഷ് പോത്തന്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന്‍ സിനിമകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ‘കിരീട’വും ‘കിലുക്ക’വും ‘പൊന്മുട്ടയിടുന്ന താറാവു’മാണ് മലയാളത്തിന്റെ ന്യൂജെന്‍ ഹിറ്റ് ഫിലിം മേക്കറുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍.
മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന സിനിമകള്‍ പറഞ്ഞ ദിലീഷ് പോത്തന്‍ പുതിയ സിനിമയുടെ ആലോചനയിലാണ്. ഓരോ കഥയിലേക്കും എത്താനെടുക്കുന്ന സമയം വളരെ വലുതാണെന്നും ഇപ്പോള്‍ ഒരു കഥയുടെ ചര്‍ച്ച ഏകദേശം പൂര്‍ത്തിയായി വരുന്നതായും ദിലീഷ് പോത്തന്‍ പറയുന്നു. ഹൊററും ആക്ഷനുമൊക്കെ ചെയ്യാന്‍ താത്പര്യമുണ്ടെങ്കിലും തനിക്ക് സന്തോഷമുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും ദിലീഷ് പോത്തന്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ കാലിബര്‍ നേരത്തെ എബ്രിഡ് ഷൈനിനെ പോലെയുള്ള സംവിധായകര്‍ തിരിച്ചറിഞ്ഞതാണെന്നും തന്റെ സിനിമ കൊണ്ട് ഒരു മാര്‍ക്കറ്റ് സുരാജിന് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചെങ്കിലും സുരാജിലെ നടനെ ഡോക്ടര്‍ ബിജുവിനെ പോലെയും എബ്രിഡ് ഷൈനെ പോലെയുമുള്ള നടന്മാര്‍ നേരത്തെ തിരിച്ചറിഞ്ഞെന്നും ദിലീഷ് പോത്തന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments