
ഇന്ത്യൻ സിനിമയുടെ ഐശ്വര്യമായിരുന്നു ശ്രീദേവി എന്ന കരുത്തുറ്റ നടി, വെള്ളിത്തിരയിൽ അവർ അവിസ്മരണീയമാക്കിയ വേഷങ്ങൾ എണ്ണമറ്റതാണ്.
പ്രസിദ്ധ നടി ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. താരത്തിന്റെ ആരാധകരും ഇന്ത്യന്‍ സിനിമാ ലോകവും ആ താരപ്രതിഭയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല എന്ന് വേണം പറയാൻ,ഇന്ത്യൻ സിനിമയുടെ സ്വപ്നനായിക ഓർമകളിൽ മറഞ്ഞിട്ട് രണ്ട് വർഷം തികയുമ്പോൾ ഓർമ്മകൾ പങ്ക് വച്ച് രംഗത്തെത്തിയിരിക്കുന്നത് അനേകം ആളുകളാണ്.
എന്നാൽ ശ്രീദേവിയുടെ രണ്ടാം ചരമദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍, “ശ്രീ, രണ്ട് വർഷമാകുന്നു നീ പോയിട്ട്, നിന്നെ ഓർക്കാത്ത ഒരു ദിവസം ഞങ്ങൾക്കുണ്ടായിട്ടില്ല…” എന്നാണ് ഭർതൃസഹോദരനും ബോളിവുഡിലെ ശ്രീദേവിയുടെ ഹിറ്റ് ജോഡിയുമായിരുന്ന അനിൽ കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത്. സ്നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു
Post Your Comments