
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര അതീവ സന്തോഷത്തിലാണ് , കാരണം മറ്റൊന്നുമല്ല, താരത്തിന് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം 5 കോടിയായി ഉയർന്നു.
തൊട്ടുമുന്നിലുള്ളത് സാക്ഷാൽ വിരാട് കോഹ്ലിമാത്രമാണ് . സോഷ്യൽ മീഡിയയിൽ ഏറെ ആളുകൾ പിന്തുടരുന്ന നടി കൂടിയാണ് പ്രിയങ്ക ചോപ്ര.
അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്സിനെ മറികടന്നിരിക്കുകയാണ് ആരാധകരുടെ പ്രിയ നടി. വീഡിയോ പോസ്റ്റിലൂടെയാണ് താരം ആരാധകരുമായി നേട്ടം പങ്കുവെച്ചത്.
കൂടാതെ മുൻ പോസ്റ്റുകളുടെ ഒരു ശേഖരം കാണിക്കുന്ന വീഡിയോയാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു. ‘നമ്മൾ ഒരുപാട് ദൂരം എത്തി, ദൈവത്തിന്റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്… എല്ലാവരോടും സ്നേഹം’, പ്രിയങ്ക ഇൻസ്റ്റയിൽ കുറിച്ചു.
https://www.instagram.com/p/B87BNK3n7TD/?utm_source=ig_web_copy_link
Post Your Comments