ഏറ്റവും ലളിതമായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ ചടങ്ങ്. കോതമംഗലം സ്വദേശി ഐശ്വര്യയെ തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ മനസ്സില്‍ ഒന്നുമാത്രമായിരുന്നു ആഗ്രഹം തന്റെ ജീവിത സഖി തന്നെ പോലെ സിംപിള്‍ ആയിരിക്കണേ എന്ന് എന്നാല്‍ താന്‍ ഇപ്പോള്‍ വളരെയധികം സന്തോഷവാനാണെന്നും തന്നെക്കാള്‍ ലളിത ജീവിതം നയിക്കുന്ന കുട്ടിയെയാണ് ഭാര്യയായി ലഭിച്ചതെന്നും ഐശ്വര്യയുടെ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘എന്റെയും ഐശ്വര്യയുടെയും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഞാന്‍ പോയി കണ്ടു ഇഷ്ടപ്പെടുകയായിരുന്നു. ഐശ്വര്യ കോതമംഗലം സ്വദേശിയാണ്. ആകെ പ്രാര്‍ത്ഥിച്ചത് എന്റെ ആശയങ്ങളൊക്കെയായി ഒത്തു പോകുന്ന ഒരാള്‍ വേണമെന്നായിരുന്നു. അതെന്തായാലും ദൈവം കേട്ടു, ഇതിപ്പോള്‍ ഞാന്‍ സിംപിള്‍ ആണെങ്കില്‍ ഐശ്വര്യ ഡബിള്‍ സിംപിള്‍ ആണെന്നാണ് തോന്നുന്നത്. ഐശ്വര്യക്ക് സിനിമയും സിനിമയുടെ വര്‍ണങ്ങളുമൊന്നുമല്ല പ്രധാനം. പിഎസ് സി-ക്ക് പഠിക്കുക. എങ്ങനെയെങ്കിലും ഗവണ്‍മെന്‍റ് ജോലി സ്വന്തമാക്കുക ഇതൊക്കെയാണ് സ്വപ്‌നങ്ങള്‍. ഐശ്വര്യയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
Post Your Comments