CinemaGeneralLatest NewsMollywoodNEWS

പുതിയ അച്ഛനെയും അമ്മയേയും പരിചയപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

തമിഴ് ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

ടിക് ടോക് താരം സൗഭാഗ്യ വെങ്കിടേഷ് അടുത്തിടെയായിരുന്നു വിവാഹിതയായത്. അടുത്ത സുഹൃത്തായ അര്‍ജുന്‍ സോമശേഖരനായിരുന്നു താരം ജീവിതസഖിയാക്കിയത്. ടിക് ടോക്കിലൂടെയും നൃത്തത്തിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സൗഭാഗ്യ. അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും താരമെത്താറുണ്ട്.

തമിഴ് ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. സൗഭാഗ്യയുടെ അമ്മ താരയുടെ ശിഷ്യന്‍ കൂടിയാണ് അര്‍ജുന്‍. താനാഗ്രഹിച്ചത് പോലൊരു പങ്കാളിയെയാണ് അമ്മ സമ്മാനിച്ചതെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.

 

 

View this post on Instagram

 

Addition to my fam list… my new parents ?

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഇപ്പോഴിതാ പുതിയ വിശേഷവും ചിത്രവും പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ. പുതിയ അച്ഛനും അമ്മയും എന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. അര്‍ജുനും അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്. വിവാഹദിനത്തില്‍ അച്ഛന്‍ ഒപ്പമില്ലാത്തതിന്റെ സങ്കടം പങ്കുവെച്ച് സൗഭാഗ്യ വികാരധീനയായിരുന്നു. അര്‍ജുന്റെ അച്ഛനെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു. സൗഭാഗ്യയ്ക്കും അര്‍ജുനും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button