CinemaGeneralLatest NewsMollywoodNEWS

ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ചിത്രം ‘പാതിരാ പടം’ ഉപേക്ഷിച്ചതിന് പിന്നില്‍

കഥ പറഞ്ഞപ്പോള്‍ തന്നെ ഫഹദ് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു

മലയാള സിനിമയില്‍ മികച്ച സംവിധായകരുടെ പ്രഥമ നിരയില്‍ ഇരിക്കാന്‍ യോഗ്യനായ ദിലീഷ് പോത്തന്‍ രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ വിസ്മയം തീര്‍ത്ത സംവിധായകനാണ്. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമകള്‍ ആണെങ്കില്‍ തന്റെ നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ച് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പങ്കുവെയ്ക്കുകയാണ്.

‘ഞാന്‍ 2011-ല്‍ ഒരു സിനിമ ആലോചിച്ചിരുന്നു. ‘പാതിരാ പടം’ എന്നായിരുന്നു അതിന്റെ പേര്. ഫഹദ് ഫാസില്‍ ആയിരുന്നു അതിലെ ഹീറോ. കഥ പറഞ്ഞപ്പോള്‍ തന്നെ ഫഹദ് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. സന്ദീപ്‌ സേനന്‍ തന്നെയായിരുന്നു നിര്‍മ്മാതാവ്. ഷൈജു ഖാലിദ് അടക്കമുള്ള ക്യാമറമാന് അഡ്വാന്‍സ് വരെ ചെയ്തതിനു ശേഷമാണ് ആ സിനിമ ഉപേക്ഷിച്ചത്. അതിന്റെ സ്ക്രിപ്റ്റ് എഴുതിപൂര്‍ത്തിയാക്കി വന്നപ്പോള്‍ 2013 ആയി. പിന്നീട് എനിക്കെന്തോ ആ വിഷയത്തിനോടും സിനിമയോടും ഒരു ആത്മവിശ്വാസം തോന്നിയില്ല. ഞാന്‍ അത് സന്ദീപ്‌ സേനനോട് തുറന്നു പറയുകയും ചെയ്തു. സന്ദീപ്‌ സേനന്‍ എന്ന നിര്‍മ്മാതാവ് എന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ദിലീഷിനു എപ്പോള്‍ ഒരു സിനിമ ചെയ്യാമെന്ന് കോണ്‍ഫിഡന്‍സ് തോന്നുന്നുവോ അപ്പോള്‍ നമുക്ക് ഒന്നിച്ച് സിനിമ ചെയ്യാമെന്നായിരുന്നു സന്ദീപ്‌ സേനന്‍ പറഞ്ഞത്’. ദിലീഷ് പോത്തന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button