
ആരാധകരുടെ പ്രിയ താരമാണ് സാക്ഷാൽ തല അഥവാ അജിത്, തല അജിത്തിന് തന്റെ ആരാധകരോടുള്ള സ്‌നേഹവും പെരുമാറ്റവും ഏറെ പ്രശസ്തമാണ്, എന്നാൽ ഇപ്പോഴിതാ തൻ്റെ മാനേജറുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ ഊഷ്മളമായി സ്വീകരിക്കുന്ന `തല´യാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറയുന്നത്.
വർഷങ്ങളായി തന്റെ കൂടെയുള്ള വിശ്വസ്തനായ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് താരം എത്തിയത്, എന്നാൽ സൂപ്പർ താരമെന്ന ലേബലിൽ ഒതുങ്ങാതെ അതിഥികളെ ഊഷ്മളമായ വരവേറ്റാണ് താരം ഏവരെയും അത്ഭുതപ്പെടുത്തിയത്.
എന്നാൽ സൂപ്പർ താരം തന്റെ സുരേഷ് ചന്ദ്രയുടെ വിവാഹത്തിന് അതിഥികളെ സ്വീകരിക്കുന്ന തലയുടെ വീഡിയോ ഇതിനകം പ്രസിദ്ധിയാർജ്ജിച്ചുകഴിഞ്ഞു. മാനേജരുടെ വിവാഹത്തിൽ പങ്കെടുക്കുകയും മുത്ത സഹോദരനായി നിന്ന് കാര്യങ്ങൾ നിർവ്വഹിക്കുകയും ചെയ്യാൻ സമയം കണ്ടെത്തിയ അജിത്തിൻ്റെ എളിമയെയാണ് ആരാധകര്‍ പ്രശംസ കൊണ്ടു മൂടുന്നത്.
താരജാഡകളേതുമില്ലാത്ത തലയെ റിയല്‍ ജെൻ്റില്‍മാന്‍ എന്നാണ് ആരാധകർ വിളിക്കുന്നത്. എളിമയും വിനയവും അജിത്തിൽ നിന്ന് കണ്ടുപഠിക്കണമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
Post Your Comments