കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സ്വാസിക തമിഴ് സിനിമയില്‍ നായികയായാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. എന്നാല്‍ ആ ചിത്രത്തിന് ശേഷം നല്ല വേഷങ്ങള്‍ ലഭിച്ചില്ല. ആ കാത്തിരിപ്പിലാണ് സീരിയല്‍ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. സീത എന്ന സീരിയല്‍ അത്രമാത്രം പ്രശസ്തി താരത്തിനു സമ്മാനിച്ചു. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സ്വാസിക ഒരു അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ..
‘കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു. അതിനാലാവാം അഭിനയം മനസ്സിലേക്ക് കയറിയത്. ചെറുപ്പത്തില്‍ കണ്ണാടിക്ക് മുന്നില്‍ വെച്ചായിരുന്നു അഭിനയം. പാട്ടോ സിനിമയോ സീരിയലോ ഒക്കെ കണ്ടാല്‍ അത് അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. തന്നിലെ കലാകാരിയെ വളര്‍ത്തുന്നതില്‍ നൃത്തവും ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് സ്വാസിക പറയുന്നു. പൂജ വിജയ് എന്ന പേരുമായി അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് സ്വാസികയെന്ന പേര് സ്വീകരിക്കുകയായിരുന്നു. ”
സീതയില്‍ ഇന്ദ്രനെന്ന നായകനായെത്തിയത് ഷാനവാസായിരുന്നു. സീത-ഇന്ദ്രന് കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമ ലഭിക്കാതെ വന്നപ്പോഴായിരുന്നു സീരിയല്‍ സ്വീകരിച്ചതെന്നും ആ തീരുമാനം കരിയറില്‍ വഴിത്തിരിവായി മാറുകയായിരുന്നുവെന്നും താരം പറയുന്നു. വലിയ പ്രശസ്തിയാണ് സീത തന്നത്. സീരിയലില്‍ നിന്നാണ് താന്‍ എല്ലാം സമ്ബാദിച്ചതെന്നും സ്വാസിക പറയുന്നു.
Post Your Comments