അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിരിക്കുകയാണ് സുരേഷ് ഗോപി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനും താരത്തിനും ലഭിക്കുന്നത്. എന്നാൽ ഇതിന് ശേഷം ഒരു മാസ് ചിത്രവുമായിട്ടാണ് സുരേഷ്ഗോപി എത്തുന്നത്.
നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിലൂടെയാണ് സുരേഷ് ഗോപി ഇനി എത്തുന്നത്. കാവലിന്റെ ചിത്രീകരണം പുരോഗമിക്കവെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം സുരേഷ്ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നു. ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്.
ഒരു ആശുപത്രിയില്‍ വച്ച് പോലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് നടന് പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ സുരഭിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്-‘ ഇതാണ് അടിക്കുറിപ്പ്.
എന്നാൽ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറിലും ഇതിന് സമാനമായൊരു രംഗമുണ്ടായിരുന്നു. പോലീസുകാരനെ ചവിട്ടിനില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും വൈറലായിരുന്നു.
Post Your Comments