ഒരുപാടു നായികമാരെ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയ ബാലചചന്ദ്ര മേനോന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച വലിയ സംഭാവനകളില്‍ ഒന്നായിരുന്നു നടി ശോഭന. പതിനാലാം വയസ്സില്‍ തന്റെ നായികാ വേഷത്തിലൂടെ തന്നെ ബാലചന്ദ്ര മേനോന്‍ ശോഭനയെ സിനിമയില്‍ അവതരിപ്പിച്ചു. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തില്‍ ശോഭനയെ പരിചയപ്പെടുത്തിയെങ്കില്‍ ഏപ്രില്‍ പത്തൊന്‍പത് എന്ന സിനിമയിലൂടെ നന്ദിനിക്കാണ് ബാലചന്ദ്ര മേനോന്‍ എന്ട്രി നല്‍കിയത്. ‘വിവാഹിതരേ ഇതിലെ ഇതിലെ’ എന്ന സിനിമയിലൂടെ പാര്‍വതിയെയും ‘അമ്മയാണ സത്യം’ എന്ന ചിത്രത്തിലൂടെ ആനിയേയും സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയത് ബാലചന്ദ്രമേനോനായിരുന്നു. ബാലചന്ദ്രമേനോന്‍ സാര്‍ എനിക്ക് അവസരം നല്‍കിയില്ലായിരുന്നുവെങ്കില്‍ എന്റെ കരിയര്‍ എന്തായി തീരുമെന്നൊന്നും താന്‍ ചിന്തിക്കാറില്ലെന്നും ചിലപ്പോള്‍ ബോളിവുഡില്‍ നിന്ന് രാജ്കപൂര്‍ ആകും തന്നെ വിളിക്കുന്നതെന്നും ഒരു അഭിമുഖ പരിപാടിയില്‍ ശോഭന തുറന്നു പറഞ്ഞിരുന്നു.
‘ബാലചന്ദ്ര മേനോന്‍ സര്‍ സിനിമയില്‍ അവസരം നല്‍കിയില്ലായിരുന്നുവെങ്കില്‍ എന്തായി തീരുമെന്നൊന്നും ചിന്തിക്കാറില്ല, ഒരാളുടെ ലൈഫ് മറ്റൊരാളുടെ കയ്യിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ബാലചന്ദ്ര മേനോന്‍ സാര്‍ എന്നെ വിളിച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ബോളിവുഡില്‍ രാജ്കപൂര്‍ ആകും എന്നെ അഭിനയിക്കാനായി ക്ഷണിക്കുക’.
Post Your Comments