GeneralLatest NewsMollywood

ഒരു സംഘടനയും ഇക്കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ സമ്മതിക്കില്ല; വിലക്കിനെക്കുറിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്

എനിക്കിഷ്ടമുള്ള നടീനടന്മാര്‍ ആണ്. എന്റെ സിനിമയില്‍ ആവശ്യമുള്ളതാരാണോ ഞാന്‍ അവരെ വച്ച്‌ അഭിനയിപ്പിക്കും.

ഒരു പിടി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഇപ്പോള്‍ അഭിനയ രംഗത്തേയ്ക്ക് ചുവടുവയ്ക്കുകയും ചെയ്ത സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഒരു കലാകാരനെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് റോഷന്‍ പറയുന്നു. 23 വര്‍ഷമായി സിനിമാരംഗത്തെ അടുത്തറിയുന്ന ഒരാളെന്ന നിലയില്‍ ഇതൊന്നും നീതീകരിക്കാനാവില്ലെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..”എന്നെ അമ്ബരപ്പിക്കുന്ന മാറ്റം സിനിമാ മേഖലയിലെ പുതിയ വിലക്കുകളാണ്. കലാകാരനെ ആര്‍ക്കാണ് വിലക്കാന്‍ പറ്റുന്നത്? ഒരു കലാകാരന്റെ തൊഴിലിനെ നിര്‍ത്തിക്കുക ഇതൊന്നും നീതികരിക്കാനാവില്ല. ചര്‍ച്ച ചെയ്യാം, പ്രശ്‌നങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടാം. ഡിസിപ്ലിന്‍ ഉണ്ടാക്കാം. പക്ഷേ, വിലക്കാന്‍ പാടില്ല. 20 വര്‍ഷം മുന്‍പ് ഇത്തരം വിലക്കുകളെ പറ്റി നമ്മള്‍ കേട്ടിട്ടേയില്ല. ഇതാണ് മലയാളസിനിമയിലെ മാറ്റം.”

”ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍ മേല്‍ ആര്‍ക്കും കൈ കടത്താനാവില്ല. ഈ കലാകാരന്മാരൊക്കെ മാന്യമായി ജീവിക്കുന്നവരാണ്. എനിക്കിഷ്ടമുള്ള നടീനടന്മാര്‍ ആണ്. എന്റെ സിനിമയില്‍ ആവശ്യമുള്ളതാരാണോ ഞാന്‍ അവരെ വച്ച്‌ അഭിനയിപ്പിക്കും. ഒരാള്‍ക്കും ഒരു സംഘടനയ്ക്കും ഇക്കാര്യത്തില്‍ എന്റെ സിനിമയില്‍ ഇടപെടാന്‍ ഞാന്‍ സമ്മതിക്കില്ല. തിലകന്‍ ചേട്ടനെതിരെ ഭയങ്കര എതിര്‍പ്പുണ്ടായിരുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ ‘ഇവിടം സ്വര്‍ഗമാണ്’ സിനിമയില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. ” റോഷന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button