മകള്‍ അച്ഛന് അഭിമാനമാകുന്നതിനു പിന്നാലെ പ്രിയദര്‍ശന്റെ മകനും സിനിമയില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. അഭിനയമോ, സംവിധാനമോ ഒന്നുമല്ല പ്രിയദര്‍ശന്റെ മകന്റെ മേഖല. അമേരിക്കയില്‍ നിന്ന് ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ ശേഷം ആദ്യമായി ഒരു സിനിമയുടെ വിഎഫ്എക്സ് സൂപ്പര്‍ വൈസറായി ജോലി ചെയ്തിരിക്കുകയാണ് പ്രിയദര്‍ശന്റെ മകന് സിദ്ധാർത്ഥ്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥിന്റെ തുടക്കം അതിനെക്കുറിച്ച് കല്യാണി പ്രിയദര്ശന് പറയുന്നതിങ്ങനെ
‘അമേരിക്കയില്‍ നിന്ന് ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞുവന്നാണ് സിദ്ധാർത്ഥ്. അച്ഛന്റെ കുഞ്ഞാലി മര്യ്ക്കാറില് വിഎഫ്എക്സ് സൂപ്പര്‍ വൈസറായി ജോയിന്‍ ചെയ്തത്. നാല് മാസമായി അതിന്റെ പിന്നാലെ തന്നെയാണ്. ഊണിലും ഉറക്കത്തിലുമെല്ലാം ആ ചിന്തയേയുള്ളൂ. ലാപ്ടോപില്‍ സീനുകള്‍ വിഎഫ്എക്സ് ചെയ്തിട്ട് എന്നെ കാണിക്കും ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് ആണെന്നങ്ങാനും ഞാന്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ മാറ്റി ചെയ്യും. എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ ആ സ്വീക്വന്‍സ് ഫൈനലൈസ് ചെയ്യും. ഇത് പതിവായതോടെ ഗ്രാഫിക്സ് അസിസ്റ്റന്റിന്റെ ശമ്പളവും ക്രെഡിറ്റ്സില്‍ പേരും തരണമെന്ന് ഞാനും അച്ഛനോട് പറഞ്ഞിട്ടുണ്ട്’. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ കല്യാണി പ്രിയദര്ശന് പറയുന്നു.
Post Your Comments