സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റെത്. കുടുംബത്തിലുള്ളവരെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞിട്ടണ്ട്. അതിനൊപ്പം അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ഇമേജ് നേടിയവരാണ് അലംകൃതയും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ആടുജീവിതത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. കട്ടത്താടിയില്‍ കൂടുതല്‍ സുന്ദരനായ താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ താടിക്കാരന്‍ വീട്ടില്‍ നിന്നും പോവുന്നതിന് മുന്‍പ് ചേട്ടനും കുടുംബത്തിനും അരികിലേക്കെത്തിയെന്നും ഒരുമിച്ചുള്ള നിമിഷങ്ങള്‍ തങ്ങള്‍ ശരിക്കും ആഘോഷിച്ചുവെന്നും സുപ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും പൃഥ്വിരാജുമൊക്കെ ഈ സന്തോഷം പങ്കുവെച്ച് എത്തിയത്. ഇതിനകം തന്നെ ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.
ഭര്‍ത്താക്കന്‍മാരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങള്‍ സുപ്രിയയും പൂര്‍ണിമയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാര്‍ത്ഥനയും നക്ഷത്രയും അലംകൃതയും ഒരുമിച്ചുള്ള ചിത്രം സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്തിരുന്നു. പുറംതിരിഞ്ഞിരിക്കുന്ന ഇവര്‍ക്ക് പിന്നിലായി നില്‍ക്കുന്ന വിശിഷ്ടാതിഥിയും ചിത്രത്തിലുണ്ടായിരുന്നു. കുടുംബസമേതമുള്ള ചിത്രം പോസ്റ്റ് ചെയ്തത് പൂര്‍ണിമയായിരുന്നു. അലംകൃതയെവിടെയന്നായിരുന്നു എല്ലാവരും തിരക്കിയത്. എന്റെ കുട്ടി നേരത്തെ ഉറങ്ങിയെന്ന് സുപ്രിയ പറഞ്ഞപ്പോള്‍ എന്റെ രസഗുളയെന്നായിരുന്നു പൂര്‍ണിമ ആലിയെക്കുറിച്ച് പറഞ്ഞത്.
Post Your Comments