CinemaGeneralLatest NewsMollywoodNEWS

പ്രേക്ഷകരുടെ വിധി നടപ്പിലാക്കി ബിഗ് ബോസ് ; ഷോയിൽ നിന്ന് മഞ്ജു പത്രോസ് പുറത്തേക്ക്

രജിത് കുമാര്‍, ഫുക്രു, ജസ്ല മാടശ്ശേരി, മഞ്ജു പത്രോസ്, വീണ നായര്‍,ആര്യ എന്നിവരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്.

ബിഗ് ബോസ് രണ്ടാം സീസൺ അന്‍പതാം ദിനത്തിലേക്ക് കടക്കുമ്പോൾ ഒട്ടനവധി ട്വിസ്റ്റുകൾ ഒളിപ്പിച്ചുവച്ചുകൊണ്ടാണ് മുൻപോട്ട് പോകുന്നത്. ആ ട്വിസ്റ്റുകളിൽ ഒന്നാണ് ഇന്നലത്തെ
എലിമിനേഷനിൽ സംഭവിച്ചത്.

രസകരമായ ഒരു ഗെയിമിന് പിന്നാലെയായാണ് മോഹൻലാൽ ആരാണ് പുറത്തേക്ക് പോവുന്നതെന്ന് വ്യക്തമാക്കിയത്. എലിമിനേഷന്‍ എപ്പിസോഡുകളില്‍ പലപ്പോഴും ഉണ്ടാവാറുള്ള നാടകീയത ഒഴിവാക്കി, നേരിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.

രജിത് കുമാര്‍, ഫുക്രു, ജസ്ല മാടശ്ശേരി, മഞ്ജു പത്രോസ്, വീണ നായര്‍,ആര്യ എന്നിവരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. ഇവരോട് എഴുന്നേറ്റ് നില്‍ക്കാനായി ആവശ്യപ്പെട്ട മോഹന്‍ലാല്‍. ബിഗ് ബോസ് മത്സരത്തെക്കുറിച്ച് ഒന്നുകൂടി വ്യക്തത വരുത്തുകയായിരുന്നു .  ‘100 റണ്‍സ് ലക്ഷ്യത്തിനിടയില്‍ ചിലര്‍ 99 ല്‍ ഔട്ടായി പോവും, അതിനര്‍ത്ഥം അവര്‍ കളിച്ചില്ലെന്നല്ല. അവര്‍ നന്നായിട്ട് കളിച്ചു. എന്നാല്‍ ഒരു റണ്‍സ് കൂടി എടുക്കുന്നതിന് മുന്‍പ് ഔട്ടായിപ്പോയി. ഇവിടെ 50 ദിവസം തികയ്ക്കുന്നതിന് മുന്‍പ്, 49-ാം ദിവസത്തില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം. ചിലപ്പോള്‍ രണ്ട് പേര്‍ക്ക് പോവാം. അതിനുള്ള സമയമാണിത്’, മോഹന്‍ലാല്‍ തുടര്‍ന്നു.

ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ പുറത്തേക്ക് പോവണമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടാവാം. മനസ്സുകൊണ്ട് അതാഗ്രഹിച്ചവരുമുണ്ടാവാം. ചിലപ്പോള്‍ പുറത്ത് പോവണമെന്ന ആഗ്രഹം കൊണ്ടായിരിക്കില്ല അങ്ങനെ പറഞ്ഞത്. രണ്ടാഴ്ച മതി എന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ തനിക്ക് ഇവിടെ നില്‍ക്കണമെന്നും മത്സരത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാവാം. എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ മതിയാവൂ എന്ന് പറഞ്ഞ മോഹന്‍ലാൽ ‘മഞ്ജൂ, എന്റടുത്ത് വന്നേക്കൂ..’, എന്ന് പ്രഖ്യാപിക്കുകയായിരുന്നു . എന്നാൽ സങ്കടമില്ലാത്ത മുഖത്തോടെ ‘താങ്ക്യൂ ലാലേട്ടാ എന്നാണ്
മഞ്ജു പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button