GeneralLatest NewsTV Shows

എനിക്ക് മൊബൈല്‍ കിട്ടിയ ശേഷം വേണം അദ്ദേഹം പുറത്ത് അദ്ദേഹം ആരാണെന്ന് അറിയാന്‍; രജിത്തിനെക്കുറിച്ച് മഞ്ജു

സഹപ്രവര്‍ത്തകരോടുള്ള രീതികളോടായിരുന്നു എനിക്ക് ദേഷ്യമോ, ഒത്തുചേരാന്‍ പറ്റാത്ത സംഗതിയോ ഉണ്ടായിരുന്നത് അതില്‍ മാത്രമായിരുന്നു.

ബിഗ്‌ ബോസ് റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് രജിത്കുമാര്‍. മഞ്ജു പത്രോസും രജിത് കുമാറും പലപ്പോഴും തര്‍ക്കങ്ങളും പ്രശ്നങ്ങളും വാദപ്രതിവാദങ്ങളും നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഷോയില്‍ നിന്നും പുറത്തിറഞ്ഞിയ മഞ്ജു ഇപ്പോള്‍ രജിത്തുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.

‘രജിത്ത് എന്ന് പറയുന്ന ആളോട് പ്രത്യക്ഷത്തില്‍ എനിക്ക് യാതൊരു ദേഷ്യവുമില്ല. ഇത് ഞാന്‍ എപ്പിസോഡില്‍ പറഞ്ഞതുമാണ്. ഒരു സ്ത്രീവിരുദ്ധനാണ് എന്ന മുന്‍ധാരണ വച്ചാണ് അവിടെ കളിച്ചതെന്ന് രജിത്തേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവുമില്ല. ഇനി എനിക്ക് മൊബൈല്‍ കിട്ടിയ ശേഷം വേണം അദ്ദേഹം പുറത്ത് അദ്ദേഹം ആരാണെന്ന് അറിയാന്‍.

സഹപ്രവര്‍ത്തകരോടുള്ള രീതികളോടായിരുന്നു എനിക്ക് ദേഷ്യമോ, ഒത്തുചേരാന്‍ പറ്റാത്ത സംഗതിയോ ഉണ്ടായിരുന്നത് അതില്‍ മാത്രമായിരുന്നു. അദ്ദേഹത്തിന് നല്ല ഗുണങ്ങള്‍ ഉണ്ടാകും, മാക്സിമം അടുക്കാന്‍ നോക്കിയിരുന്നു. പക്ഷെ, ഇത്തരത്തില്‍ നമ്മുടെ മുന്നില്‍ വച്ച് കാണുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ എനിക്കറിയില്ല. ചിലപ്പോ അങ്ങനെയാണെങ്കില്‍ നില്‍ക്കാമായിരുന്നു. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല’- മഞ്ജു പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button