CinemaGeneralLatest NewsMollywoodNEWS

‘സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് രജിത് പറഞ്ഞത് എനിക്ക് വിഷമമായി’ ; മോഹൻലാലിനോട് മഞ്ജു പത്രോസ്

എന്നാല്‍ അത് ഒരു തമാശയ്ക്ക് പറഞ്ഞതാവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്കും തോന്നണ്ടേ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

ബിഗ് ബോസ് സീസൺ രണ്ടിൽ ഈ ആഴ്ച നടന്ന എലിമിനേഷനിൽ മഞ്ജു പത്രോസാണ് പുറത്തായത്.  എന്നാൽ താനാണ് പുറത്താവുന്നതെന്നറിഞ്ഞപ്പോള്‍ മഞ്ജുവിന് സന്തോഷമായിരുന്നു. ആദ്യം മോഹൻലാലിനോട് നന്ദി പറയുകയായിരുന്നു മഞ്ജു ചെയ്തത്. പിന്നീട് മോഹന്‍ലാലിന് അരികിലേക്കെത്തിയ മഞ്ജു ബിഗ് ബോസിലെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു.

49 ദിവസം അവിടെ കഴിയാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന്  ഇല്ല എന്നാണ് മഞ്ജു മറുപടി പറഞ്ഞത്. രണ്ടാഴ്ചയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്റെയൊരു പ്രശ്‌നം എന്താണെന്നറിയാമോ ലാലേട്ടാ, അവിടെ ചെന്നുകഴിഞ്ഞപ്പോള്‍ അവിടെയുള്ളവരെ എന്റെ കുഞ്ഞ്, എന്റെ മോള്, എന്റെ ചേട്ടന്‍ എന്നൊക്കെ മനസ്സില്‍ അങ്ങ് പ്രതിഷ്ഠിച്ചു. ഗെയിമിന്റെ സമത്ത് ഇവരെ മറ്റൊരാളായി കാണാന്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല’, മഞ്ജു പറഞ്ഞു.

പിന്നീട് രജിത് കുമാറുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും സംഘര്‍ഷങ്ങളെക്കുറിച്ചും മോഹന്‍ലാലുമായി മഞ്ജു സംസാരിച്ചു. രജിത്തേട്ടന്റെ ഒരു കുഴപ്പം എന്താണെന്നറിയാമോ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊക്കെ വരുമല്ലോ.. അപ്പോള്‍ പുറത്തുനിന്ന് വരുന്നവര് ഗെയിം ഒക്കെ കണ്ടിട്ട് വന്നിട്ട്, രജിത്തേട്ടന്‍ ഭയങ്കര സംഭവമാണെന്ന് മനസിലാക്കി, അദ്ദേഹത്തിനടുത്ത് പോയിട്ട് നിങ്ങള് ഭയങ്കര സൂപ്പറാണെന്ന് പറയും. പിന്നെ രജിത്തേട്ടന് വേറെ ആരെയും വേണ്ട. ഈ വന്നവരെ അങ്ങ് സ്വന്തമായിട്ട് എടുക്കും. ബാക്കിയുള്ളവരൊക്കെ പിന്നെ ശത്രുക്കളാണ്. എന്റെ മുന്നില്‍വച്ചാണ് സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് പറഞ്ഞത്’, മഞ്ജു മോഹന്‍ലാലിനോട് പറഞ്ഞു.

എന്നാല്‍ അത് ഒരു തമാശയ്ക്ക് പറഞ്ഞതാവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്കും തോന്നണ്ടേ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ‘അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം വരും. കാരണം എന്റെ അനിയനായിട്ടൊക്കെ കാണുന്ന ആളല്ലേ സുജോ’ മഞ്ജു പറഞ്ഞു. എന്നാൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊന്നുമില്ലാത്തതിനാല്‍ രജിത്തേട്ടന്‍ ഇപ്പോള്‍ അവിടെയുള്ളവരെ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും മഞ്ജു പറയുന്നു. പിന്നീട് ലൈവ് സ്‌ക്രീനിലൂടെ മോഹന്‍ലാല്‍ മറ്റുള്ളവരെ കാണിച്ചപ്പോഴും രജിത്തിനോടാണ് മഞ്ജു ഒടുവിലായി സംസാരിച്ചത്. രജിത്തേട്ടാ, ഞാന്‍ വീണ്ടും പറയുകയാണ്. രജിത്തേട്ടന്‍ എല്ലാവരേയും സ്‌നേഹിക്കാന്‍ ശ്രമിച്ചാല്‍ ആ സ്‌നേഹം തിരിച്ചും കിട്ടും. ആരേയും മാറ്റിനിര്‍ത്തരുതെന്നും പറഞ്ഞായിരുന്നു മഞ്ജു ബിഗ് ബോസിൽ നിന്നും യാത്രയായത്.

shortlink

Related Articles

Post Your Comments


Back to top button