CinemaGeneralLatest NewsMollywoodNEWS

കണ്ണിന് അസുഖം ബാധിച്ചവർ തിരിച്ചെത്തും ; വെളിപ്പെടുത്തലുമായി ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍

എലീനയും ദയയും ചെന്നൈയില്‍ ചികിത്സയിലാണുള്ളത്. കോഓര്‍ഡിനേറ്റര്‍മാരെ വിളിച്ചാണ് അവളുടെ ആരോഗ്യത്തെക്കുറിച്ച് അറിയുന്നത്.

ബിഗ് ബോസ് രണ്ടാം സീസൺ അന്‍പതാം ദിനത്തിലേക്ക് എത്തി നിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായുള്ള കാര്യങ്ങളാണ് ഇത്തവണ അരങ്ങേറുന്നത്. എലിമിനേഷനിലൂടെയല്ലാതെയായി നിരവധി പേരാണ് കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയത്.  കണ്ണിന് അസുഖം ആദ്യം ബാധിച്ചത് പരീക്കുട്ടിക്കായിരുന്നു. ഇതിന് പിന്നാലെയാണ് രഘുവിന് കണ്ണിന് അസുഖം ബാധിച്ചത്. തുടർന്ന് സുജോ മാത്യു, രേഷ്മ, അലക്‌സാന്‍ഡ്ര, പവന്‍ ജിനോ തോമസ് എന്നിവർക്കും  അസുഖം ബാധിക്കുകയും ഇവരെ ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റുകയായിരുന്നു.

ഇതിൽ പവന്‍ ജിനോ തോമസ് മാത്രമായിരുന്നു ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയായാണ് എലീനയും ദയ അശ്വതിയും കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയത്. എന്നാൽ പിന്നീട് നടന്ന ഗെയിമിൽ പവന് നട്ടെല്ലിന് പരിക്കേൽക്കുകയും ഷോയിൽ നിന്നും  സ്വമേധയാ പുറത്ത് പോകാൻ തീരുമാനമെടുക്കുകയുമായിരുന്നു.

കണ്ണിന് അസുഖം ബാധിച്ചവർ ഇപ്പോഴും ചികിത്സയിലാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത് . വേണ്ടത്ര ചികിത്സ അവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. അസുഖം കാരണം പുറത്തേക്ക് പോയവര്‍ അടുത്തയാഴ്ച ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

എലീനയും ദയയും ചെന്നൈയില്‍ ചികിത്സയിലാണുള്ളത്. കോഓര്‍ഡിനേറ്റര്‍മാരെ വിളിച്ചാണ് അവളുടെ ആരോഗ്യത്തെക്കുറിച്ച് അറിയുന്നത്. അടുത്തയാഴ്ച അവള്‍ പരിപാടിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു എലീനയുടെ അമ്മ പ്രതികരിച്ചത്.

എന്നാൽ പുറത്തുള്ളവര്‍ അകത്തേക്ക് എത്തുന്നത് നിയമവിരുദ്ധമായിരിക്കും എന്നാണ് ബിഗ് ബോസ് സീസൺ വൺ മത്സരാർത്ഥി ഷിയാസ് പറയുന്നത്. പുറത്ത് എന്താണ് നടക്കുന്നതെന്ന കാര്യത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അവര്‍ വരുമ്പോള്‍ അതേക്കുറിച്ച് അവര്‍ അകത്തുള്ളവരെ അറിയിക്കും. അതോടെ ഗെയിം പ്ലാന്‍ മാറ്റുകയും ചെയ്യും. യോഗ്യരായവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കൊണ്ടുവരുന്നതെന്നാണ് നല്ലതെന്നും ഷിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button