ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് എഴുത്തുകാരി കെആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. അടുത്തിടെ ഒരു യുവ എംഎൽഎ കെആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച സംഭവമുണ്ടായെന്നും പ്രസംഗമധ്യേ അവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചോ ഏതെങ്കിലും എഴുത്തുകാരികൾ പ്രതികരിച്ചാൽ, മറ്റൊരു വിഷയം വരുമ്പോൾ അവരെന്തെങ്കിലും ‘മൊഴിഞ്ഞോ’ എന്നാണ് ചോദ്യമെന്നും മീര കൂട്ടിച്ചേർത്തു.
ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്നവര്‍ തന്നെയും ചോദ്യം ചോദിക്കുന്നത് പരിഹാസ രൂപേണയാണ്. എന്തെങ്കിലും സംഭവംനടക്കുമ്പോള്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്നാണ് ചോദ്യം. ഈ മൊഴിഞ്ഞോ എന്ന ചോദ്യത്തില്‍ തന്നെ പരിഹാസം ഒളിഞ്ഞിരിക്കുന്നു. പൗരത്വ നിയമമായാലും ശബരിമല വിഷയമായാലും ആണെഴുത്തുകാരോട് മൊഴിഞ്ഞോ എന്ന് ചോദിക്കാറില്ല. അതൊക്കെ പെണ്ണെഴുത്തുകാര്‍ക്കു വെച്ചിട്ടുള്ളതാണ്. പലരും ഭയം കൊണ്ടാണ് മൊഴിയാത്തതെന്നു. നഷ്ടപെടുവാനെന്തെങ്കിലുമുള്ള എഴുത്തുകാര്‍ മൊഴിയാറില്ലെന്നും മീര കൂട്ടിച്ചേർത്തു.
നടന്‍ വിജയ് ആകുന്നതിനേക്കാള്‍ നല്ലത് മോഹന്‍ലാല്‍ ആവുക എന്നതാണ്. അതാണ് സുരക്ഷിതം. അഭിപ്രായങ്ങള്‍ പറയുന്നത് വളരെ അപകടമാണ്. പ്രത്യേകിച്ച് ഫേസ്ബുക്കില്‍. ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നമുക്ക് നേരിടേണ്ടി വരും. നമ്മളെ ഒരു പരിചയവുമില്ലാത്ത, എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകള്‍ നമ്മെ ആക്രമിക്കും. ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ട് വേണം ഇന്നത്തെ കാലത്ത് അഭിപ്രായങ്ങള്‍ പറയാന്‍,നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങള്‍ വേദനിക്കും എന്ന് വിചാരിച്ച് അവര്‍ സന്തോഷിക്കും മീര [പറഞ്ഞു.
Post Your Comments