
മായാനദിയിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ താരമാണ് ഐശ്വര്യ ലക്ഷ്മി, കന്നി ചിത്രത്തിലൂടെ മലയാളികളെ ഇത്രയെറെ സ്വാധീനിച്ച ഐശ്വര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും , ചിത്രങ്ങളും വൈറലാകാറുണ്ട്.
ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നിവയിലൂടെ വന്ന താരം ഏറെ പെട്ടെന്നാണ് മോളിവുഡിന്റെ ഭാഗ്യനായികയായി വളർന്നത്. മുൻനിര നായകരോടൊപ്പം അഭിനയിച്ചു കഴിഞ്ഞതാരം തമിഴിലടക്കം ചിത്രങ്ങളുടെ ഭാഗമായി.
കസവു സാരിയും , ജിമിക്കിയും അണിഞ്ഞ് തനി നാടൻ മലയാളി പെണ്ണായി നിൽക്കുന്ന ചിത്രമാണ് താരം പങ്ക് വച്ചിരിയ്ക്കുന്നത്.
മലയാളത്തിലെ മുൻ നിര താരമായ ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലും ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. കൂടാതെ ഇപ്പോൾ വിശാൽ ചിത്രം ആക്ഷനിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ. ഇനി വരാനിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ ശെൽവനിലും ഐഷുവാണ് നായിക.
സിംപിൾ ആൻഡ് പവർഫുൾ എന്നാണ് ആരാധകർ പറയുന്നത്, മലയാളി മങ്കയായുള്ള ചിത്രം ഏറെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ്.
https://www.instagram.com/p/B8tyIMypT-P/?utm_source=ig_web_copy_link
Post Your Comments