സംവിധായകന്‍ എന്ന ടാഗില്‍ നിന്ന് തിരക്കേറിയ നടനായി മാറുന്ന ജോണി ആന്റണി തനിക്ക് അഭിനയത്തില്‍ പ്രചോദനമായി മാറിയ മൂന്ന്‍ വ്യക്തികളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഈ മൂന്നു യൂണിവേഴ്സിറ്റികള്‍ തന്ന മാര്‍ക്ക് ഷീറ്റുകളാണ് തന്റെ ആത്മവിശ്വാസമെന്ന് മലയാള മനോരമയുടെ സ സണ്‍ഡേ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ ജോണി ആന്റണി പറയുന്നു.
ഡ്രാമയുടെ ഷൂട്ടിംഗ് ലണ്ടനില്‍ നടക്കുമ്പോള്‍ നാട്ടില്‍ നിന്ന് വിളിക്കുന്നവരോട് രഞ്ജിയേട്ടന്‍ എന്നെപ്പറ്റി വളരെ പോസിറ്റിവായി സംസാരിക്കുന്നത് കേട്ടിരുന്നു. രഞ്ജിയേട്ടനെ പോലെ ഒരാള്‍ വെറുതെ അങ്ങനെ പറയില്ലല്ലോ. അതൊരു പ്രതീക്ഷയായിരുന്നു. ഡബ്ബിംഗ് സമയത്ത് എന്റെ സീനുകള്‍ കണ്ടു ലാലേട്ടനും നല്ല അഭിപ്രായം പറഞ്ഞതായി കേട്ടു. ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് തന്നത് പക്ഷെ മമ്മുക്കയാണ്. ‘ഡ്രാമ’ കണ്ടിട്ട് കീറിമുറിച്ച് അഭിപ്രായം പറഞ്ഞു. ധൈര്യമായി മുന്നോട്ട് പോകാം എന്ന് പറഞ്ഞു തോളത്തൊരു തട്ടും. ഈ മൂന്ന് യൂണിവേഴ്സിറ്റികള്‍ തന്ന മാര്‍ക്ക് ഷീറ്റുകളാണ് എന്‍റെ ആത്മവിശ്വാസം.
തിയേറ്ററില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘അയ്യപ്പനും കോശിയും’, ‘വരനെ ആവശ്യമുണ്ട്’ തുടങ്ങിയ ചിത്രങ്ങളില്‍ ജോണി ആന്റണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘അയ്യപ്പനും കോശി’യില്‍ ജോണി ആന്റണി എന്ന സംവിധായകനായിട്ട് തന്നെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.
Post Your Comments