
മറിമായം , എം 80 മൂസ തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് വിനോദ് കോവൂർ. സ്വതസിദ്ധമായ അഭിനയ ശൈലിയും , ഹാസ്യം തുളുമ്പുന്ന വിശേഷങ്ങളുമായി മലയാളികളുടെ പ്രിയങ്കരനായി മാറിയിട്ട് ഏറെകാലമായി.
തട്ടീം മുട്ടീമിലെ ഡോക്ടർ വേഷത്തിലാണ് താരം ഇപ്പോൾ എത്തുന്നത്. എന്നാലിപ്പോൾ തട്ടീം മുട്ടീമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു പിള്ള പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.
സ്വതവേയുള്ള പുഞ്ചിരിയും, കഴുത്തിലൊരു സ്റ്റെതസ്കോപ്പും ഇട്ട്, മനോഹരമായ ഒരു നാടൻ പാട്ടിന്റെ ഈണവുമായാണ് താരം എത്തിയിരിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് കോവൂര്‍,ഏറെ പഴക്കമുള്ള നാടൻപാട്ടായ നട്ടത് വെള്ളക്കാരി എന്ന പാട്ടാണ് പാടിയത്. എത്തുന്നത് കൂടാതെ ക്യാമറയ്ക്ക് മുന്നിലെന്ന പോലെ തന്നെ ക്യാമറയ്ക്ക് പിന്നിലും എല്ലാവരും ഇഷ്ട്ടപ്പെടുന്ന കഥാപാത്രമാണ് താരത്തിന്റെത്. കോവൂരാന്റെ സ്പെഷ്യൽ എന്ന് ചേർത്താണ് മഞ്ചു പിള്ള ഈ രംഗം ഷെയർ ചെയ്തിരിയ്ക്കുന്നത്.
https://www.instagram.com/tv/B8onMizJvE8/?utm_source=ig_web_copy_link
Post Your Comments