കലാഭവന്‍ മണിയുമായുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ ടിനി ടോം. കലാഭവന്‍ മണി തനിക്ക് ജ്യേഷ്ഠ സഹോദരനെപോലെയായിരുന്നുവെന്നും തന്റെ ആദ്യ വിദേശയാത്ര കലാഭവന്‍ മണിക്കൊപ്പമായിരുന്നുവെന്നും ടിനി ടോം പങ്കുവയ്ക്കുകയാണ്. സ്റ്റേജില്‍ കയറിയാല്‍ ശരീരം വിയര്‍ത്തു കൊണ്ട് തന്റെ ജോലി നിര്‍വഹിക്കുന്ന അപൂര്‍വ പ്രതിഭകളില്‍ ഒരാള്‍ ആയിരുന്നു കലാഭവന്‍ മണിയെന്നും ടിനി ടോം പറയുന്നു
‘മണിച്ചേട്ടനുമായിട്ടു സഹോദര തുല്യമായ ഒരു സ്നേഹമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ആദ്യത്തെ വിദേശയാത്ര ഒരുമിച്ചായിരുന്നു. ഞങ്ങളൊരു കട്ടിലിലാണ് കിടന്നുറങ്ങിയത്. ആ സമയത്ത് മണിച്ചേട്ടന്‍ സിനിമയില്‍ ഒന്നുമായിട്ടില്ല. ‘സല്ലാപം’ ചെയ്തിട്ടേ ഉള്ളൂ, സിനിമയുടെ ഒരു ഇത് തലയില്‍ കേറാത്ത ഒരു മനുഷ്യനാണ്. പുള്ളീനെ കൊണ്ട് നടക്കാന്‍ പുള്ളിക്ക് തന്നെ സാധിച്ചിട്ടില്ല. വേറെയാള്‍ക്കാരാ പുള്ളിയെ കൊണ്ട് നടന്നത്. അത് മാത്രമാണ് പുള്ളിക്കുണ്ടായ പ്രശ്നവും. ‘ഡഫേദാര്‍’ ചെയ്യാനൊരുങ്ങുമ്പോള്‍ ഞാന്‍ മണിച്ചേട്ടന്റെ വീട്ടില്‍ പോയി. ചേച്ചിയേയും മോളെയും കണ്ടു സംസാരിച്ചു. കുഴിമാടത്തിനരികെ കുറച്ചു നേരം നിന്നിരുന്നു. മണിച്ചേട്ടന്റെ ഓര്‍മ്മകള്‍ എപ്പോഴും ഒരു ഹാന്‍ഡ് വര്‍ക്കിന്റെ ഓര്‍മ്മയാണ്. സ്റ്റേജില്‍ കയറിയാല്‍ ശരീരം വിയര്‍ത്തു കൊണ്ട് തന്റെ ജോലി നിര്‍വഹിക്കുന്ന ഒരു അതുല്യ കലാകാരനായിരുന്നു മണിച്ചേട്ടന്‍’.
Leave a Comment