CinemaGeneralLatest NewsMollywoodNEWS

തലയില്‍ വിയര്‍പ്പ് തങ്ങാതിരിക്കാന്‍ തലതുവര്‍ത്തി തന്നത് സുരാജേട്ടന്‍ : പറയാത്ത കഥകള്‍ പറഞ്ഞു സൂരജ്

സുരാജേട്ടന്‍. സൗബിനിക്ക, സൈജുവേട്ടന്‍ , സെറ്റില്‍ ഓരോരോത്തരും സഹായിച്ചു

ആന്‍ഡ്രോയിഡ്  കുഞ്ഞപ്പനിലൂടെ ഏറ്റവും ഫേമസ് ആയ താരം ആരെന്നു ചോദിച്ചാല്‍ ആ സിനിമയില്‍ ഒരു സീനില്‍ പോലും മുഖം കാണിച്ചിട്ടില്ലാത്ത സൂരജ് തേലക്കാട് എന്ന നടനാണ്. റോബോട്ടിനുള്ളില്‍ ബുദ്ധിമുട്ടോടെ സൂരജ് അഭിനയിച്ചു തകര്‍ത്തപ്പോള്‍ ഒര്‍ജിനല്‍ ആണെന്ന തോന്നലോടെയാണ്‌ പ്രേക്ഷകര്‍ ആന്‍ഡ്രോയിഡ്  കുഞ്ഞപ്പന് കൈയ്യടിച്ചത്. ഇപ്പോഴിതാ താന്‍   വെളിപ്പെടുത്താത്ത ചില കാര്യങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സൂരജ്

‘റോബോട്ടിനെ കാണുന്നോര്‍ക്ക് നല്ല രസമായിരുന്നു അഭിനയിക്കാന്‍ പാടായിരുന്നു. അഞ്ചര കിലോയുണ്ട് ആ കോസ്റ്റ്യൂം. എന്റെ ഭാരം 25 കിലോയും താങ്ങി ഇങ്ങനെ നില്‍ക്കണം. നാല് ദിവസം നല്ല വേദനയായിരുന്നു. പിന്നെ നമുക്കൊന്നും ചെയ്യാനാവില്ല. ഫോണ്‍ ലോക്ക് തുറക്കാനോ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനോ ഒന്നും. ഒരു ഹിന്ദിക്കാരനായിരുന്നു ഈ കോസ്റ്റ്യൂം സ്ക്രൂവിട്ടു ഉറപ്പിക്കുന്നതും അഴിക്കുന്നതും,അത് കൊണ്ട് രണ്ടു ഹിന്ദി വാക്കുകള്‍ ഞാന്‍ ആദ്യമേ പഠിച്ചു. നികാലോ ടാലോ ഓരോ ഷോട്ട് കഴിയുമ്പോഴും ഞാന്‍ പറയും നികാലോ ഭായ് നികാലോ അഴിക്കാന്‍ പറയുന്നതാണ്.  സുരാജേട്ടന്‍. സൗബിനിക്ക, സൈജുവേട്ടന്‍ , സെറ്റില്‍ ഓരോരോത്തരും സഹായിച്ചു. ഈ കോസ്റ്റ്യൂം അഴിക്കുമ്പോള്‍ തല നന്നായി തുടയ്ക്കണം. ഇല്ലെങ്കില്‍ വിയര്‍പ്പിറങ്ങും. ആദ്യ ഘട്ടങ്ങളില്‍ സുരാജ് ഏട്ടനാണ് തലയൊക്കെ തുവര്‍ത്തി തന്നത്. പിന്നെ ഒരു പയ്യനെ നിര്‍ത്തി എന്റെ സഹായത്തിനു’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സൂരജ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button