റിമി ടോമിയുടെ മുൻഭർത്താവ് റോയ്സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു. വെള്ള കുർത്തയും മുണ്ടുമായിരുന്നു റോയ്സിന്റെ വേഷം. കസവു സാരി ചുറ്റിയാണ് വധു സോണിയ എത്തിയത്.
2008 -ലാണ് റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം നടന്നത്. ശേഷം കഴിഞ്ഞവർഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു. എന്നാൽ ഇതിനു മുന്‍പേ തന്നെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
ഭാര്യഭര്ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കുടുംബ ജീവിത്തിനെക്കാള് കരിയറിനോടാണ് താല്പര്യമെന്നും അതാണ് വേര്‍പിരിയല്‍ വരെ എത്തിയതെന്ന് റോയിസിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. റിമിയുമായിട്ടുള്ള ബന്ധത്തില്‍ തനിക്ക് സാമ്പത്തിക നഷ്ടം മാത്രമാണ് വന്നിട്ടുള്ളതെന്നും 11 വർഷത്തെ ജീവിതത്തിൽ നിന്നും ആകെ ലഭിച്ചത് റിമി ടോമിയുടെ മുൻ ഭർത്താവ് എന്ന ഒഅനാവശ്യ വിലാസം മാത്രമെന്നും റോയിസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Post Your Comments