CinemaGeneralLatest NewsMollywoodNEWS

‘എനിക്കെന്റെ ബെര്‍ണാച്ചന്റെയടുത്ത് ഇരിക്കണം’ ; ബിഗ് ബോസിൽ തുടരാൻ താല്പര്യമില്ലെന്ന് മഞ്ജു പത്രോസ്

ബിഗ് ബോസിൽ രണ്ടാഴ്ച മാത്രം നില്‍ക്കണമെന്ന പ്രതീക്ഷയുമായി എത്തിയതാണ് ഇപ്പോൾ ഇത്രയും ദിവസം വരെ എത്തി ഇനി വീട്ടിലേക്ക് പോകണമെന്നും മഞ്ജു പറഞ്ഞു

ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങി അൻപതാം എപ്പിസോഡിലേക്ക് എത്തി നിൽക്കുകയാണ്. പതിനേഴ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലിപ്പോൾ ഡോ.രജിത് കുമാർ ,സൂരജ്, വീണ നായർ, ആര്യ, ജസ്‌ല, പാഷാണം ഷാജി, മഞ്ജു പത്രോസ്, ഫക്രു എന്നിങ്ങനെ എട്ട് പേർ മാത്രമാണ് ഉള്ളത്. ഇതിലെ ഏറ്റവും ഇമോഷണലായ മത്സരാര്‍ഥികളില്‍ ഒരാളായി കരുതപ്പെടുന്നത് മഞ്ജു പത്രോസിനെയാണ്. ഇപ്പോഴിതാ ഇന്നലത്തെ എപ്പിസോഡില്‍ ഒറ്റയ്ക്ക് ബെഡ്‌റൂമില്‍ കിടക്കുമ്പോള്‍ നിക്ക് വീട്ടില്‍ പോകണമെന്നും പ്രിയപ്പെട്ടവരെ കാണണമെന്നുമുള്ള കാര്യം ബിഗ് ബോസിനോട് പറയുകയാണ്.

ബിഗ് ബോസിൽ രണ്ടാഴ്ച മാത്രം നില്‍ക്കണമെന്ന പ്രതീക്ഷയുമായി എത്തിയതാണ് ഇപ്പോൾ ഇത്രയും ദിവസം വരെ എത്തി ഇനി വീട്ടിലേക്ക് പോകണമെന്നും മഞ്ജു പറഞ്ഞു. ‘എനിക്ക് ഇവിടെ തുടരണ്ട, വീട്ടില്‍ വിടണം. എനിക്കെന്റെ ബെര്‍ണാച്ചന്റെയടുത്ത് ഇരിക്കണം. അമ്മച്ചിയെയും പപ്പയെയും കാണണം. സുനിച്ചന്റെ ഒച്ച കേള്‍ക്കണം. സിമിയെ കാണണം. രണ്ടേരണ്ട് ആഴ്ചയേ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളൂ ബിഗ് ബോസ്. അന്‍പത് ദിവസം ആവാന്‍ പോവുന്നു. അതോ അന്‍പത് ദിവസം കഴിഞ്ഞോ? അറിഞ്ഞൂടാ. മതി’, മഞ്ജു മറ്റുള്ളവരുടെ അസാന്നിധ്യത്തില്‍ ബിഗ് ബോസിനോട് അപേക്ഷിച്ചു.

അതേസമയം ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ മഞ്ജുവും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ ഹൗസിലുള്ള എട്ട് പേരില്‍ ആറ് പേരും ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. മഞ്ജുവിന് പുറമെ രജിത് കുമാര്‍, വീണ നായര്‍, ജസ്ല മാടശ്ശേരി, ഫുക്രു, ആര്യ എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button