GeneralKollywoodLatest News

ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്; ഖുശ്ബു

നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്നും മാറിയിട്ടില്ല.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താര സുന്ദരിയാണ് ഖുശ്ബു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഭര്‍ത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

”ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു.

ഇന്നും നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് നോക്കുമ്ബോള്‍ എനിക്ക് നാണം തോന്നാറുണ്ട്. ഇന്നും നിങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുമ്ബോള്‍ ഞാന്‍ ദുര്‍ബലയാകാറുണ്ട്.. സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,” ഖുശ്ബു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button