അദ്ദേഹം മടങ്ങിവന്നെങ്കില്‍ സി.ഐ.ഡി. മൂസ ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി ഊര്‍ജം ലഭിച്ചേനേ;  ജോണി ആന്റണി

അവരാണല്ലോ തിരക്കഥാകൃത്തുക്കള്‍. അവര്‍ ഒന്നിച്ചുവന്നാലേ സി.ഐ.ഡി. മൂസ രസകരമാവുകയുള്ളൂ. ദിലീപിനും രണ്ടാംഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്

സഹസംവിധായകനില്‍നിന്ന്‌ സംവിധായകനിലേക്കു ചുവടുവച്ച ജോണി ആന്റണി ഇപ്പോള്‍ അഭിനയ  രംഗത്ത് ശ്രദ്ധിക്കപ്പെടുകയാണ്. എന്നാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നത് ദിലീപ് ജഗതി  ജോഡികള്‍ തകര്‍ത്തഭിനയിച്ച ‘സി.ഐ.ഡി. മൂസ 2 എന്ന് വരും?’ എന്നാണു.    സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉടന്‍  ഒരുങ്ങുമെന്ന പ്രതീക്ഷ സംവിധായകന്‍  ജോണി ആന്റണി പങ്കുവയ്ക്കുന്നു.

കൊച്ചിന്‍  ഹനീഫ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സുകുമാരി, ക്യാപ്റ്റന്‍ രാജു, മുരളി തുടങ്ങി  ആദ്യ ഭാഗത്തില്‍ അഭിനയിച്ചുതകര്‍ത്ത താരങ്ങള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അതുകൊണ്ട് തന്നെ  ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പലരും സംശയിക്കുന്നു.   എന്നാല്‍  സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നു ജോണി ആന്റണി പറയുന്നു. 

”  സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കില്‍ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കള്‍. അവര്‍ ഒന്നിച്ചുവന്നാലേ സി.ഐ.ഡി. മൂസ രസകരമാവുകയുള്ളൂ. ദിലീപിനും രണ്ടാംഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങള്‍ അതെക്കുറിച്ച്‌ സംസാരിക്കാറുണ്ട്. ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി എന്നിവരെല്ലാം വിട്ടുപോയി. എന്നിരുന്നാലും നമുക്ക് മുന്നോട്ട് പോയേ പറ്റൂ. അമ്ബിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) ഇന്ന് സിനിമയിലില്ല. അദ്ദേഹം മടങ്ങിവന്നെങ്കില്‍ സി.ഐ.ഡി. മൂസ ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി ഊര്‍ജം ലഭിച്ചേനേ”  -ജോണി ആന്റണി പറയുന്നു.

Share
Leave a Comment