ബിഗ് ബോസ് മത്സരാര്‍ഥികൾക്കായി കഴിഞ്ഞ ദിവസം ഒരു ടാസ്‌ക് നൽകിയിരുന്നു. എന്നാൽ ടാസ്‌കിന് ശേഷം ഏറ്റവും കുറവ് മാര്‍ക്ക് ലഭിച്ച ജസ്ലയോടും സൂരജിനോടും രണ്ടിലൊരാള്‍ ഓപണ്‍ നോമിനേഷനിലേക്ക് പോകണമെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം സൂരജാണ് ഓപണ്‍ നോമിനേഷന്‍ സ്വമേധയാ സ്വീകരിച്ചത്. തുടർന്ന് നിരവധി ചർച്ചകളാണ് ബിഗ് ബോസ് വീടിനുള്ളിൽ നടന്നത്. ഇപ്പോഴിതാ ഇന്നലത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ രജിത്തും ഫുക്രുവും ജസ്ലയ്ക്ക് ലഭിച്ച നോമിനേഷനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
‘ഇന്നലത്തെ ടാസ്‌കും അതില്‍നിന്നുള്ള എലിമിനേഷനും കണ്ടപ്പോള്‍ എന്ത് പഠിച്ചു’ എന്നായിരുന്നു ജസ്ലയോട് രജിത്തിന്റെ ചോദ്യം. എന്നാല്‍ താനെന്തായാലും ഈയാഴ്ച പോകാന്‍ ഒരുങ്ങിനില്‍ക്കുകയാണെന്നും അല്ലാത്തപക്ഷം നമ്മളോട് ഭയങ്കര വെറുപ്പായിപ്പോവുമെന്നും ജസ്ല മറുപടി പറഞ്ഞു. തനിക്കൊപ്പം നിന്നിരുന്നെങ്കില്‍ ഒപ്പം നിന്ന് കാലുവാരാത്ത ഒരു സുഹൃത്തിനെ ലഭിച്ചേനെ എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. ‘ഇവിടെനിന്ന് പോയി മാനസികമായി സ്‌റ്റേബിള്‍ ആയതിനുശേഷം ആലോചിക്കുമ്പോള്‍ നിനക്ക് ഒരു കാര്യം മനസിലാവും. രജിത്തിനോട് സൗഹൃദം സ്ഥാപിച്ചിരുന്നുവെങ്കില്‍ കൂടെനിന്ന് കാലുവാരാത്ത ഒരു സുഹൃത്തിനെക്കൂടി കിട്ടിയേനെ രജിത് പറഞ്ഞു.
കൂടാതെ ഫുക്രുവിനോട് ഓപണ്‍ നോമിനേഷനെക്കുറിച്ചു ജസ്ല സംസാരിച്ചു. ‘ഇന്നലെ അവര്‍ പറഞ്ഞ കാരണങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ഞാന്‍ ഇമോഷണലി ഡൗണ്‍ ആണ് എന്ന്.. ഇവിടെയുള്ള ആരെക്കാളും ഇമോഷണലി സ്ട്രോങ്ങ് ഞാനാണെന്നാ എനിക്ക് തോന്നുന്നെ. സെന്റിമെന്റ്‌സ് വെച്ച് ജനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഞാനിതുവരെ നോക്കിയിട്ടില്ല. അങ്ങനെ നില്‍ക്കുന്നത് വീണയും ആര്യയുമാണ്. ഫിനാന്‍ഷ്യല്‍ ബെനിഫിറ്റ്‌സിനുവേണ്ടി മാത്രം വന്നവരാണ് ഇവിടെ കൂടുതല്‍ ഉള്ളത്. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഞാനൊരു സോഷ്യല്‍ എക്‌സ്‌പെരിമെന്റിന് വന്നതാണ്’, ജസ്ല പറഞ്ഞു.
Post Your Comments