CinemaGeneralHollywoodLatest NewsNEWS

‘കുള്ളനെന്ന് വിളിച്ച് കൂട്ടുകാരുടെ പരിഹാസം’; ക്വാഡനു പിന്തുണയുമായി ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവർ

ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് അമ്മ കാണുന്നത്.

സഹപാഠികൾ കുള്ളനെന്നു വിളിച്ച് പരിഹസിച്ച ഒന്‍പതു വയസുകാരന്‍ ക്വാഡൻ ബെയിൽസിനു പിന്തുണയുമായി താരങ്ങൾ. ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണ അർപ്പിച്ച് രംഗത്തെത്തിയത്. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ ലോകത്തെ തന്നെ
നൊമ്പരപ്പെടുത്തുകയാണ്.

 

നീ വിചാരിക്കുന്നതിനേക്കാള്‍ നീ ശക്തനാണെന്നാണ് ട്വിറ്ററിലൂടെ ഹ്യൂ പറഞ്ഞത്. അമേരിക്കന്‍ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി 250,000 യുഎസ് ഡോളര്‍ സമാഹരിച്ചു. ഈ പണം കൊണ്ട് ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡിലേക്ക് അയക്കുമെന്ന് ബ്രാഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനൊപ്പമെന്ന് വെളിപ്പെടുത്തി. എന്‍ആര്‍എല്‍ ഓള്‍ സ്റ്റാര്‍സ് മാച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ അവര്‍ ക്ഷണിക്കുകയും ചെയ്തു.

 

ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് അമ്മ കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും കരഞ്ഞു കൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറയുകയാണ് . ‘എനിക്കൊരു കയർ തരൂ, ഞാൻ ആത്മഹത്യ ചെയ്യട്ടെ’, കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നു. വീഡിയോ ക്വാഡൻ്റെ അമ്മ യരാഖ ബെയില്‍സ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button