പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന് അക്കാലത്ത് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. വിടര്‍ന്ന കണ്ണുകളുമായെത്തിയ ആ താരം പില്ക്കാലത്ത് മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു. ആദ്യ സിനിമയിലെ നായകനായ ദിലീപിനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവിലായാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും.
ഇപ്പോഴിതാ ദിലീപും മകള്‍ മഹാലക്ഷ്മിയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതി മനോഹരമായി ചിരിച്ച് ദിലീപിന്റെ കൈകളില്‍ നെഞ്ചോട് ചേർന്നിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. അച്ഛന്റെയും മകളുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപ് തന്റെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥന്’ ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Post Your Comments